താൾ:Bhasha champukkal 1942.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

ഒരോലയേ എനിക്കു കാണ്മാൻ കഴിഞ്ഞിട്ടുള്ളൂ. ഉത്തരകേരളത്തിൽ സുപ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രത്തിനു സമീപമുള്ള തിരുമരുതീർ എന്ന സ്ഥലത്തേ 'ഉണ്ണിയച്ചി' എന്ന നായികയ്ക്കും സ്വർഗ്ഗത്തിൽ നിന്നു ഭൂമി ചുറ്റി സഞ്ചരിക്കാൻ വന്ന ഒരു ഗന്ധർവനും തമ്മിലുണ്ടായ പ്രണയമാണു് ഇതിവൃത്തം. പ്രസ്തുതചമ്പുവിലേ കവിതാരീതി താഴെ ഉദ്ധരിക്കുന്ന ഗദ്യപദ്യങ്ങളിൽനിന്നു ഗ്രഹിക്കാവുന്നതാകുന്നു.
ഗദ്യം : -

"വരികമല്ലികാ ധവള - വരിനെല്ലിളങ്കമ
മരി നല്ലവാമളവു1 - തരുമല്ലൽകെട്ടവർകൾ
തിരുമെല്ലടിപ്രണതി - പരമുല്ലസൽപ്പെരുമ
ചിരമല്ലിലും പകലു - മുരുകല്ലിൽ വീണ്ണുപരി
പരിവേല്ലിതാംബുഗതി - ഗിരികുല്യ തീർത്ഥനദി
തിരതല്ലിവിട്ടഖില - നരർവല്ലിടർ 2കൊടുമ
മരവല്ലിപോലിനിയ - തരുവല്ലിമേലുദിത-
വിരിവല്ലിതന്മലരി - -ലൊരു കൊല്ലി 3 പാടുമളി
കരനെല്ലിയൊത്ത പൊരു - ളുരുവല്ല നല്ലവരി-
ലുരകല്ലിൽ നൽശ്രുതിഷു - ഹരിതുല്യയോഗിനിര
മരുവില്ലമായ പുര - മരുമല്ലരെപ്പൊരുതു
സുരമല്ലചിത്തഗത - ഗുരുശല്യകംസനവ-


1 നല്ലതാകുന്ന മട്ടിൽ 2.വല്ലിടർ= വലുതായ ദുഃഖം 3 ഒരുമാതിരി രാഗം


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/43&oldid=156295" എന്ന താളിൽനിന്ന് ശേഖരിച്ചത്