Jump to content

താൾ:Bhasha champukkal 1942.pdf/424

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒൻപതാമധ്യായം

ഇങ്ങനെ വേറെയും സംസ്ക്രതീകൃതഭാഷാരൂപങ്ങൾ അതിലുണ്ട്. ചില ശ്ലോകങ്ങൾ താഴെ ചേർക്കുന്നു.

1. "പാണ്ഡിത്യരാജ്യപരദേവത വെല് ക വൈല-
ക്ഷണ്യങ്ങളൊക്കെ വിളയാടുക വിശ്വലോകേ;
വർദ്ധിക്ക ദുർമ്മഹിമ ഭള്ളു കുളം വിശേഷാൽ
ചന്ദ്രോദയേ ജലധിവീചികളെന്ന പോലെ."

2. "അധുനാ താവദിതം മമ
മാനസമധികം പ്രസന്നതാമേതി
ഉദയത്തിനഘ്യപണ്ഡിത-
നർഘ്യം ചെയ്യുന്ന നേരമിവം."

3. "ഇഹ വലിയൊരശുദ്ധ്യാ ഞാൻ കുളിക്കേണ്ടിവന്നൂ;
പുനരതിനു കുളിച്ചാൽപ്പോരുമെന്നേ വരാവൂ;
ദൃഢതരമൊരു പൂണൂലും പകർന്നത്ര പുണ്യാ-
ഹവുമുചിതമി, താഴാഞ്ചേരിയെത്തൊട്ടുപോയി."

4. "അകാരണം ദക്ഷിണമക്ഷി കമ്പതേ;
തഥൈവ വാമേതരബാഹുരപ്യഹോ!
അതഃ കിമേതൽ ഫലമത്ര ലഭ്യതേ?
മൃഷാ ന ജായേത നിമിത്തമീദൃശം"

5. "ഏഷാ ദൌർഭാഗ്യലക്ഷ്മീസ്സ്വയമിഹ കിമിയം
ഭ്രമിലോകാവതീർണ്ണാ?
ജ്യേഷ്ഠാദേവി സ്വയം വാ ശിവശിവ!
സ്വേച്ഛയാ സഞ്ചരന്തീ?

413










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/424&oldid=156289" എന്ന താളിൽനിന്ന് ശേഖരിച്ചത്