ഭാഷാചമ്പുക്കൾ
ലില്ലെന്നുള്ളതു് അനുഭവവേദ്യമല്ലേ ? കുഞ്ചന്റെ കാലമായ പത്താം ശതകം പൂർവാർദ്ധത്തിൽ മണിപ്രാവളവിദ്യ കവികളെ വിട്ടു വളരെ ദൂരം അകന്നുകഴിഞ്ഞിരുന്നു എന്നാണ് ഇതിൽനിന്ന് അനുമാനിക്കേണ്ടതു്. അല്ലെങ്കിൽ പുനത്തിന്റെയും മഴങ്ഗലത്തിന്റെയും സമശീർനാകുവാൻ അന്യഥാ അർഹത്തമനായ ആ മഹാകവിമുദ്ധന്യനു് ഈ പരിതാപകരമായ പരാജയം എങ്ങനെ പറ്റി?
ദൌർഭാഗ്യമഞ്ജരി.
മണിപ്രവാളകവിതയെ പ്രകടമായി പരിഹസിക്കുന്ന ഒരു ഏകാങ്കനാടകമാണു് ദൌർഭാഗ്യ മഞ്ജരി. രാമപാണിവാദപ്രണീതമെന്നു പുറത്തെഴുതീട്ടുള്ളതും മൂന്നു ഹാസ്യകൃതികളടങ്ങീട്ടുള്ളതുമായ ഒരു താളിയോല ഗ്രന്ഥം ഈയിടയ്ക്കു കണ്ടുകിട്ടീട്ടുണ്ട്. ആ കൃതികളിൽ രണ്ടെണ്ണം സംസ്കൃതവും ഒന്നു ഭാഷയുമാകുന്നു. ഭാഷാ കൃതിയാണു് ദൌർഭാഗ്യമഞ്ജരി. അതിന്റെ ആരംഭമത്രേ അടിയിൽ ചേർക്കുന്നതു്.
നാന്ത്യന്തേ തതഃ പ്രവിശ്യതി സൂത്രധാരഃ.
സൂത്ര (പരിക്രമ്യ സപ്രശ്രയമഞ്ജലിം ബധ്വാ
[അണിയറാ-
മവലോക്യ)-ആർയ്യേ, ഇതസ്താവൽ.
(പ്രവിശ്യ) നടീ-ഞാനിയഹ്മി.
സൂത്ര-ആര്യേ നമ്മുടെ നാട്യപ്രയോഗം കാൺകയി-
ലാഗ്രഹണീ പരിഷദേഷാ.
എങ്കിൽ തുടങ്ങ്യതാം."
412
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.