താൾ:Bhasha champukkal 1942.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


രണ്ടാമധ്യായം
ക്കാൾ ന്യൂനമായൂമിരുന്നാൽ ആകാവ്യം മധ്യമകൽപ്പമായിപ്പോകുമെന്നും, ഭാഷയും രസവും ന്യൂനമായകാവ്യത്തെ അധമകോടിയിൽ തള്ളേണ്ടതാണെന്നും അദ്ദേഹം തുടർന്നു പ്രസ്താവിക്കുന്നു. ഇതിൽനിന്നെല്ലാം മണിപ്രവാളകാവ്യം ഭാഷാകാ​​വ്യത്തിന്റെ ഒരു പ്രഭേദമാകണമെന്നായിരുന്നു പൂർവസൂരികളുടെ അഭിസന്ധി എന്നും നല്ല പേലെ വെളിവാകുന്നുണ്ട്. ദ്രമിഡസംഘാതക്ഷരനിബദ്ധമെതുക മോനവൃത്തവിശേഷയുക്തംപാട്ട് എന്നുലീലാതിലകകാരൻ പാട്ടിനു ലക്ഷണം നിർവചിച്ച് അതിനെ ഭാഷാസാഹിത്യത്തിലേ മറ്റൊരു വിഭാഗമായി കല്പിച്ചു. അങ്ങനെ മണിപ്രവാളവും പാട്ടും രണ്ടു സമാന്തരേഖളിൽക്കൂടി കുറേക്കാലം പുരോഗമിക്കുകയും പിന്നീട് അവയ്ക്ക് തമ്മിലുള്ള മൗലിക വ്യത്യാസങ്ങൾ കവികൾ മറന്നു പാട്ടിനെ ഏറെക്കുറെ മണിപ്രവാളീകരിക്കുകയും ചെയ്തു. അതിന്റെ ഫലം നാം നിരണം കൃതികളിൽപ്പോലും സുലഭമായി കാണുന്നുണ്ട്. " ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യ ഞാൻ " 'പപ്രച്ഛ നീയാരയച്ചു വന്നൂ കപേ' എന്നും മറ്റും ഗാനംചെയ്ത എഴുത്തച്ഛന്റെ കാലത്തു രണ്ടു പ്രസ്ഥാനങ്ങൾക്കും തമ്മിലുണ്ടായിരിക്കേണ്ട ഭേദം കവികൾ നിശ്ശേഷം വിസ്മരിച്ചുകഴിഞ്ഞിരുന്നു.

ഉണ്ണിയച്ചീചരിതം . ഞാൻ കണ്ടിട്ടുള്ള ഭാഷാ ചമ്പുക്കളിൽ പ്രാക്തനതമമാണെന്നു് എനിക്കു തോന്നീട്ടുള്ളതു് തൽക്കാലം ഞാൻ 'ഉണ്ണിയച്ചിചരിതം' എന്നു നാമകരണം ചെയ്യുന്ന ഒരു കാവ്യമാണ്. ആഗ്രന്ഥത്തിന്റെ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/42&oldid=156284" എന്ന താളിൽനിന്ന് ശേഖരിച്ചത്