താൾ:Bhasha champukkal 1942.pdf/419

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

വിനയഗുണേന സമേതൻ തനയൻ ഞാനംബ , നിൻ കണവനല്ല ; അനുചിതശൃങ്ഗാരാദിക- ളിനിയൊരുനാളും തുടങ്ങൊല്ലാ." (10)

6. ഒടുവിലത്തേ ശ്ലോകം -

"ജതി മദനമുദാരം ലാളയന്ത്യാ സദാരം ചതുരമധരശീലം കാന്തയാ സാകമേവ ശിതത(?) രസവിഹാരീ പൂരുഷോ ദ്വാരകായാം ; വിതരതു വിതതം വോ മങ്ഗലം ശാർങ്ഗധന്വാ." (11)

ഈ ശ്ലോകങ്ങൾക്കു ശ്രീകൃഷ്ണചരിതത്തിലേ ശ്ലോകങ്ങളുടെ സ്വാദല്ലയോ കാണുന്നത് എന്നു ഞാൻ ചോദിക്കുന്നു. ഇതുകൊണ്ടു പോരെങ്കിൽ പ്രസ്തുതചമ്പു കുഞ്ചൻനമ്പിയാരുടേതു തന്നെയെന്നു തെളിയിക്കുവാൻ ഒരു ഗദ്യം ചുവടേ ചേർക്കാം. അത് കലർപ്പില്ലാത്ത ഓട്ടൻതുള്ളൽ തന്നെ.

പ്രദ്യുമ്നനും ശംബരനും തമ്മിലുള്ള യുദ്ധം

"ഗുരുതരപരുഷനിരങ്കശമാകിന ഹരിസുതവചനം കേട്ടസദായാം സരഭസനാകിന ശംബരദാനവ- നുരുതരമദമൊടു വചനമവാദീൽ. 'ഹരിഹരസരസിജവസതികൽസോലും ഹരിഹയനാദികളമരകൾപോലും

408


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/419&oldid=156283" എന്ന താളിൽനിന്ന് ശേഖരിച്ചത്