ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാചമ്പുക്കൾ
൩.ശംബരനും മായാവതിയും
ദാശരാജനഥ ജന്തുതൻ ജഠരമാശു കീറിന ദശാന്തരേ
പേശലാകൃതികലർന്ന ബാലകനെയാശയോടു കരു
[തീടിനാൻ]
ദേശവാഴി ദനുജേന്ദ്രനാം പ്രഥിതശംബരന്റെ തിരു
[മുൻപിലും]
ക്ലേശഹീനമൊരു കാഴ്ചവച്ചകലെ വാങ്ങിനിന്നു തൊ
[ഴുതീടിനാൻ]
ആദായ തം ച സുകമാരതരം കുമാരം
ദാനേന സാധു പരിതോഷ്യ ച ദാശരാജം
മായാവതീതി കപടേന നിജാലയസ്ഥാ
മാഹൂയ താം രതിമഭാഷത ശംബരോയം.
ഇളയ്ക്കാതേ കാലം കളമൊഴി,കളഞ്ഞീടരുതെടോ;
വളർക്കാമോ ബാലം കമപി കമനീയം കമനി,തേ?
കളിക്കാമാനന്ദപ്പുഴയിലവനെക്കൊണ്ടു സതതം
കളിക്കാമിക്കാലം;കളബഗമനെ,കാൺക സുകൃതം.
നാളീകായുധനെക്കരേണ സരസം
മേടിച്ചു മായാവതീ
ലാളിച്ചൻപൊടു നാളിൽനാളിലധികം
മോദേന വാണീടിനാൾ.
൪൦൬
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.