താൾ:Bhasha champukkal 1942.pdf/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഒൻപതാമധ്യായം ൧.നാരദൻ ശംബകനോട് "ഊക്കേറീടിന ശംബരാസുര, ഭവാ നോർക്കാതെ പാർക്കേണ്ടെടോ ; മുക്കണ്ണപ്പെരുമാളെരിച്ച മദന പ്പാഴൻ ജനിച്ചീടുവോൻ; വെക്കം വന്നു വിദർഭരാജതനയാ ഗർഭത്തിലുൾപ്പുക്കവൻ തക്കം നോക്കിയിരിപ്പതുണ്ടതു നിന ക്കാപത്തിനെത്തും ദൃഡം." ൨.മുക്കുവന്മാർ അക്കാലത്തങ്ങു മുക്കോപ്പരിഷകൾ വലയും കൊണ്ടു വാരാംനിധാനെ ചിക്കെന്നോടീടുമോടങ്ങളിലധികമുദാ വന്നു കൂടിത്തുടങ്ങി; അക്കൂട്ടം പാട്ടുപാടിപ്പൊടുപൊടെ വടികൊ ണ്ടോട്ടു കൊട്ടും മുഴക്കീ ട്ടൊക്കെക്കൂടിപ്പതുക്കെപ്പലപല വലവീ ശീടിനാരാശയോടേ. അതിലൊരു വനതന്നിൽച്ചെന്നു പെട്ടെന്നു പെട്ടൂ രതിപതിയെ മിഴുങ്ങിക്കൊണ്ടു മീൻപേട താനും; കഥമപി പലർകൂടിക്കൊണ്ടു തണ്ടുമ്മെലാക്കി പ്പഥി പഥി പണിപെട്ടങ്ങാക്കിനാരാത്മഗേഹേ."

൪൦൫


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/416&oldid=156280" എന്ന താളിൽനിന്ന് ശേഖരിച്ചത്