താൾ:Bhasha champukkal 1942.pdf/414

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഒൻപതാമധ്യായം കര്യമുള്ള ഒരു പ്രസ്ഥാനമായിരുന്നു അത്. തന്നിമിത്താകവികളുടെ ദൃഷ്ടി ഒട്ടൊക്കെ ആ വഴിക്കും തിരിഞ്ഞു. അങ്ങനെ അതും ചമ്പുക്കളുടെ അപചയത്തിന് ഒരു കാരണമായി പരിണമിച്ചു. മണിപ്രവാളപ്രസ്‌ഥാനത്തോട് ജനങ്ങൾക്കുള്ള വൈരസ്യം. മണിപ്രവാളപ്രസ്ഥാനത്തോടു പൊതുവേ ഒരു വൈരസ്യവും സാമാന്യജനങ്ങൾക്ക് കാലക്രമത്തിൽ ഉണ്ടായി എന്ന് ഊഹിക്കാവുന്നതാണ്. അവരുടെ വ്യവഹാരഭാഷയ്ക്കും ചമ്പുഭാഷയ്ക്കും തമ്മിലുള്ള അകല്ച്ച അത്രമാത്രം അധികമായിരുന്നു. കവികൾക്കും ആ പ്രസ്ഥാനത്തിൽ ഗ്രന്ഥനിർമ്മാണം ചെയ്യുന്നതിനുള്ള ശക്തി ക്ഷയിച്ചുതുടങ്ങി. എങ്ങനെ മാണിക്യവും പവിഴവും ഒരു ചരടിലിണക്കിക്കോർത്താൽ രണ്ടിനുമുള്ള നിറം ഒരേ തരത്തിലാകുകൊണ്ട് അവയെ വേർതിരച്ചറിയുവാൻ സാധിക്കുന്നതല്ലയോ, അതു പോലെ പ്രസിദ്ധങ്ങളും സുകുമാരങ്ങളുമായ സംസ്കൃതപടങ്ങളും പാമരന്മാർക്കു കൂടി അനായാസേന മനസ്സിലാക്കത്തക്ക ഭാഷാപടങ്ങളും സമ്മേളിപ്പിച്ച് അവയിൽ ഭാഷാപദങ്ങൾക്കു ആധിക്യം വരുത്തിയും രസത്തിനു പ്രാധാന്യം നല്കിയും നിർമ്മിക്കുന്ന കവിതയാണെല്ലോ ഉത്തമമണിപ്രവാളമെന്ന പേരിനെ അർഹിക്കുന്നത്. അത്തരത്തിൽ അഭിമതാർത്ഥസിദ്ധിമമായ കാവ്യരചനയുടെ രഹസ്യം അനന്തരകാലികന്മാർക്കു അവിജ്ഞാതമായി തീർന്നു. പഴയ ശബ്ദങ്ങളും ശൈലികളും വിസ്മൃതങ്ങളായി ; കവികൾ

൪൦൩


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/414&oldid=156278" എന്ന താളിൽനിന്ന് ശേഖരിച്ചത്