താൾ:Bhasha champukkal 1942.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുകൾ രുടെ ശൈലിയും ഇതിൽ നിന്നും ഭിന്നമായിരുന്നില്ലെന്നും സൂക്ഷ്മമായി പരിശോധിച്ചാൽ കാണാവുന്നതാണല്ലോ.

ചോര(ചോരി;മോഷ്ടിക്കുന്നയാൾ), മാമകീ (മാമിക),വ്യഗ്രം (വ്യഗ്രത), കുടിലം (കുടിലത), പാരായണൻ (പരായണൻ), നിഷ്ഠൂരം (നിഷ്ഠുരം), അന്ധതമസ്സു് (അന്ധതമസം), എന്നിങ്ങനെ ചില സ്ഖലിതങ്ങൾ പുനം, മഴമങ്ഗലം, നീലകണ്ഠൻ, തറയ്ക്കൽ വാരിയർ എന്നീ കവികളുടെ കൃതികളിൽ കടന്നുകൂടീട്ടുണ്ട്. അതും അശ്രദ്ധകൊണ്ടെന്നെല്ലാതെ അപൂർണ്ണവ്യുൽപത്തികൊണ്ടാണെന്നു പറവാൻ പാടുള്ളതല്ല. വ്യഗ്രം, കുടിലം, മുതലായ വിഷേശണങ്ങഴ്‍വ്യവഹാരഭാഷയിൽ വിഷേശ്യങ്ങളുടെ സ്ഥാനത്ത് അന്നു പ്രചരിച്ചിരുന്നുമിരിക്കാം. 'നിഷ്ഠൂരം' എന്ന് ഇന്ന് പാമരൻമാർ പറയാറുണ്ട്. സമസ്തപദത്തിലെ പൂർവ പദത്തെ വ്യസ്ത പദം കൊണ്ട് വിഷേശിപ്പിക്കുന്നത് ചമ്പൂകാരൻമാരുടെ  കാലത്തേ ഭാഷാകാവ്യശൈലിയായിരുന്നു. അത് ഒരു ദോഷമാണെന്ന് ഇന്നത്തെ നിയമങ്ങൾ മനസ്സിൽ വച്ചു കൊണ്ടു തീർച്ചപ്പെടുത്തുന്നതു യുക്തമല്ല. ആ വ്യസ്തപദത്തേയും സമസ്തപദത്തിന്റെ ഒരു ഘടകമായാണ് അന്നത്തേ കവികൾ കരുതിയിരുന്നത്. "മേളം കോലും കളായദ്യുതിയോടു പടത്തല്ലുന്ന കാന്തിപ്രവാഹം" എന്നും, " നാളൊന്നേറിത്തുളുമ്പും നിരുപമകരുണാഭാരതിമ്യൽകടാക്ഷം" എന്നുമുള്ള പദ്യപാദങ്ങളിൽ നാം നിരീക്ഷിക്കുന്നതു് ഓരോ സമസ്ത പദമാണെന്നു ധരിച്ചാൽ പ്രസ്തുത

398










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/409&oldid=156272" എന്ന താളിൽനിന്ന് ശേഖരിച്ചത്