ഭാഷാചമ്പുക്കൾ ത്തിനും ധാരാളം ദൃഷ്ടാന്തങ്ങൾ ഇതിനു മുൻപു ഉദ്ധരിച്ചിട്ടുണ്ട്. ഒരു ഭാഷാചമ്പുവിൽ സംസ്കൃതശോകങ്ങൾകണ്ടാൽ അവ ആ കവിയുടെ കൃതികളാണെന്ന് ഒരു വിമർശകന് അദ്ദേഹം എത്ര മികച്ച പണ്ഡിതനായാലും ഖണ്ഡിച്ചു പറവാൻ സാധിക്കുന്നതല്ല. ദ്രൌപദീസ്വയംവരത്തിലെ "ആളീധൃതം കഞ്ചന പഞ്ചന വർണ്ണം കേളിശുകം പക്ഷപുടേ സ് പ്രശന്തീ പാണ്ഡോസ്സുതാ പഞ്ച വര മമേതി രാജന്യലോകായ നിവേദയന്തി" എന്ന ശ്ലോകം ഞാൻ വളരെ കാലം ആ പ്രബന്ധകർത്താവിന്റേതാണെന്നു വിചാരിച്ചിരുന്നു. പിന്നീടാമ് അതു പ്രതിജ്ഞായൌഗന്ധരായണം ആട്ടപ്രകാരത്തിലുള്ളതാണെന്ന് െനിക്ക് അറിവാൻ ഇട വന്നത്. നിരർത്ഥകങ്ങളായ പദങ്ങളുടെ പ്രയോഗം , വരുതിതാതെ ഒരേ പദ്യത്തിൽ ഒരേ പദത്തിന്റെ ആവർത്തനം , കാശകുശാവലംബന പ്രായത്തിലുള്ള ദ്വിതീയാക്ഷരപ്രാസവിന്യാസം , അപലപനീയമായ അനുകരണ ഭ്രമം , സംസ്കൃത പദങ്ങളുടെയും ഭാഷാപദങ്ങളുടേയും തീരെ പൊരുത്തമില്ലാത്ത തരത്തിലുള്ള സംയോജനം , ഇത്തരത്തിൽ വേറെയും താരതമ്യേന നിസ്സാരങ്ങളായ ചില ദോഷങ്ങളെക്കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ഉദാസീനതയും നിരങ്കുശതയും തന്നെയായിരിക്കണം ഇവയ്ക്കെല്ലാം ഹേതു.
396

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.