താൾ:Bhasha champukkal 1942.pdf/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഒൻപതാമധ്യായം


"സത്യവസ്ഥിതിസാരസോദ് ഭവ, സദാ-
ലംബാംബരാസ്മാദൃശാം
സത്വം കാമപി കാമദാനഗിരിശ,
ശ്രേയഃശ്രിയം കല്പയ."

(തെങ്കൈലനാഥോദയം)


ഒട്ടുവളരെ സംസ്കൃതം ചമ്പൂകാരന്മാർ മണിപ്രവാള പദ്യഗദ്യങ്ങളിൽ കടത്തിവിട്ടതു സമഞ്ജസമായോ എന്നൊരു ചോദ്യം ചിലർ ചോദിക്കാറുണ്ടു്. അതിന് എനിക്കു പറവാനുള്ള ഉത്തരം പ്രസ്തുകവികൾ ജീവിച്ചിരുന്ന കാലത്തു മണിപ്രവാളത്തിന്റെ ശൈലി അതായിരുന്നു എന്നു ആ സംസ്കൃതമെല്ലാം അന്നത്തേ സഹൃദയന്മാർക്കു് അത്യധികം രുചിച്ചിരുന്നതേയുള്ളൂ എന്നുമാണു്. ഇക്കാലത്തു് അത്തരത്തിലുള്ള കാവ്യങ്ങൾ വായിച്ചാൽ സാമാന്യ ന്മാർക്കു് അർത്ഥാവബോധമുണ്ടാകുന്നതല്ലെന്നുള്ള പ്രസ്താവന അവാസ്തവമല്ല. എന്നാൽ ഇന്നുള്ളവർക്കു് സംസ്കത വ്യുൽപത്തിയില്ലാത്തതിനു് ആ പൂർവകാലകവിൾ എങ്ങനെ അപരാധികളായിത്തീരും? ഇങ്ങനെ ഒരു കൂട്ടർ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുവാൻ അന്നു് അവർക്ക് യാതൊരു മാർഗ്ഗവുമുണ്ടായിരുന്നില്ലല്ലോ. രസത്തിർനെന്നപോലെ ഭാഷയ്ക്കും പ്രാധാന്യമുണ്ടായാലേ ഉത്തമമണിപ്രവാളമാകൂ എന്നുള്ള ലീലാതിലകകാരന്റെ മതം അവർക്ക് അജ്ഞാതമോ അനഭീമതമോ ആയ്രുന്നു. സംസ്കൃതത്തിന്റെ മർദ്ദം നിമിത്തം ആ ആചാര്യന്റെ കാലത്തുപോലും പ്രചുരപ്ര

393


50
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/404&oldid=156267" എന്ന താളിൽനിന്ന് ശേഖരിച്ചത്