എട്ടാമധ്യായം
ച്ചൊന്നിരച്ചെന്നു വേണ്ടാ രണക്ഷേണി മേലൂടുപാടായ് നടന്നും, പരാക്രമ്യ മേന്മേലശേഷം ബലം ദാനവാനാം ക്ഷണംകൊണ്ടസൗ കൊന്നൊടുക്കിക്കളഞ്ഞാൻ."
3. കാളിയുടെ യുദ്ധം-
"മേല്ക്കുമേലട്ടഹാസങ്ങളും ചെയ്തു മധ്യേചമൂമണ്ഡലം ചാടി വാടാതശക്ത്യാ ഗജൗഘങ്ങളെപ്പാണിപാദേപിടിച്ചൊന്നുകൊണ്ടൊന്നിനെത്തല്ലി നീളെത്തകർത്തും, മഹാദാരുണം പോരടക്കുന്ന തേരുളിവൃന്ദത്തെ നേരേ സരോഷം കരാഗ്രേ ഗൃഹീത്വാ മഹീയസ്തരേ വാലിയാപൂര്യ സർവം മുടിച്ചും, മദംപൂണ്ട പാദാതമൂച്ചൈരവിൽ പ്രായപ്പേരുമേ തിന്നൊടുക്കിക്കളഞ്ഞും, കടുംചോരിവെള്ളം കുടിച്ചേമ്പലിട്ടും, പ്രകോപേന പാടേ ചുവക്കുന്ന തൃക്കൺകനൽച്ചാർത്തിലർദ്ധക്ഷണം കൊണ്ടസംഖ്യം പ്രവീരോൽകരം കൂട്ടമേ സംഹരിച്ചും, മിളൽക്രൂരനാദം പുളയ്ക്കും വിധൗ."
ഗന്ധർവചരിതം. ശൈവകഥാനുബദ്ധമല്ലെങ്കിലും ഗന്ധർവചരിതത്തെപ്പറ്റിക്കൂടി രണ്ടുവാക്കു ഈ ഘട്ടത്തിൽ പറയാമെന്ന് ഉദ്ദേശിക്കുന്നു. വിനോദപ്രധാനമായ ഒരു ചെറിയ കാവ്യമാണ് അത്. പ്രസ്തുതചമ്പു ഇങ്ങനെ ആരംഭിക്കുന്നു.
"ഞാനോ കേളമരാവതീലമരുവോൻ
ഗന്ധർവരാജൻ സഖേ,
വാനോർനാഥനഹേതുകോപി വെറുതേ
നമ്മെശ്ശപിച്ചീടിനാൻ ;
375

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.