താൾ:Bhasha champukkal 1942.pdf/384

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                                   എട്ടാമധ്യായം

പെട്ടെന്നൊന്നും നടുങ്ങീ ഖലജനനിവഹം ;
ദിവ്യതൂര്യം മുഴങ്ങീ ;
ദുഷ്ടേ സുംഭാസുരേന്ദ്രേ മഹിഷവിമഥനീ-
ശൂലകാലാഗ്നിദഗ്ദ്ധേ
വൃഷ്ടിം പൗഷ്പീം കിരന്തസ്സകലസുരഗണാഃ
സ്തോത്രഭേദം തുടങ്ങീ." (21)

10. ദേവസ്തുതി-

"എപ്രായം തെളിതേനിലമ്മധുരിമാ,
പുഷ്പേഷു സൗരഭ്യമ-
ങ്ങെപ്രായം, മൃഗലാഞ്ഛനേ കളിർനിലാ-
വെപ്രായമുൽഭാസതേ ;
എപ്രായം ബത! പാലിൽ നെയ്യു, മഴകോ-
ടപ്രായമുള്ളോന്നു പോ-
ലിപ്പാരെങ്ങുമഹോ! മഹേശ്വരി, ഭവ-
ത്തത്വം ഭവധ്വംസനം."

ഏറ്റവും മധുരമായ ഒരു പദ്യം തന്നെയാണിത്.

ഗദ്യങ്ങൾ.

1. മഹിഷാസുരനെപ്പറ്റിയുള്ള ദേവന്മാരുടെ ആവലാതിയിൽനിന്ന്-

"ഭഗ്നം നന്ദനകുസുമോദ്യാനം രംഭോർവശ്യാദ്യമരസ്ത്രീകളെ ബന്ദിഗ്രാഹം ഝടിതി ഗൃഹീത്വാ തന്നന്തഃപുരമാനിന്യേസൗ ; വലരിപുമഹിഷീമഖിലസമക്ഷം തലമുടിപിടിപെട്ടദയമിഴച്ചാൻ ; സപ്തർഷികളെത്താടിപിടിച്ചവനെ

373


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/384&oldid=156253" എന്ന താളിൽനിന്ന് ശേഖരിച്ചത്