താൾ:Bhasha champukkal 1942.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

8.സുംഭൻ ദേവിയോട്-

"ചൊല്ലാമിക്കോപ്പു ശൗര്യത്തിനു ബത! മതിയ-
ല്ലാശ്രയിച്ചന്യദീയാ-
മുല്ലാസം പൂണ്ട ശക്തിം ചില മിടമ നടി-
ച്ചുദ്ധതാ യുധ്യസേ നീ;
വല്ലാതേ ഡംഭുകാട്ടി ക്വചന ഞെളികയെ-
ന്നി പ്രവീരേഷു നീ താൻ
ചൊ,ല്ലാരെക്കൊന്നൊടുക്കീ സമിതി? നിയതമു-
ച്ഛിഷ്ടമേ ലബ്ധമോർത്താൽ." (19)

എന്നും മറ്റുമാ​ണ് ആ അഹങ്കാരിയുടെ വീരവാദം. അതിനു ദേവി

"എന്നാൽ നില്ക്കങ്ങതെല്ലാം ബലമിതപരമ-
ല്ലെൻ വിഭൂതിസ്വരൂപം
തന്നേ, കാണെങ്കിലെല്ലാമിതു വപുഷി ലയി-
ക്കുന്നതിങ്ങസ്മദിയേ ;
സന്നധദ്ധാ സാഹമേകാ ; സുഭടസദൃശമാം
ദ്വന്ദ്വയുദ്ധാർത്ഥമിപ്പോൾ
നന്നായ്ക്കോപ്പിട്ടുറച്ചെന്നൊടു മുതിരുക ; നിൻ
പ്രാണഹാരീ ശരോയം." (20)

എന്നു സന്ദർഭോചിതമായ മറുപടി അരുളിച്ചെയ്യുന്നു.

9. "എട്ടാശാന്തം വിളങ്ങീ ; സുരമുനികൾ മുദാ
മേല്ക്കുമേൽക്കൈവണങ്ങീ ;


372


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/383&oldid=156252" എന്ന താളിൽനിന്ന് ശേഖരിച്ചത്