താൾ:Bhasha champukkal 1942.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                                      എട്ടാമധ്യായം

വാട്ടംതട്ടാത ശസ്ത്രപ്രകരനിഹതരാം
നിങ്ങളെക്കൊണ്ടസംഖ്യാൻ
കൂട്ടത്തോടേ കരയ്ക്കും കുറുനരിനിവഹാ-
നോണമൂട്ടീടുവൻ ഞാൻ." (17)

7. ദേവി ചാമുണ്ഡിയോട്-
"ധന്യേ കേൾ ചണ്ഡമുണ്ഡപ്രമഥനി, വിഷമേ
സങ്കടേസ്മിൻ നിനച്ചാ-
ലിന്നേ സമ്പാദനീയം ദ്രുതതരമൊരുപായാ-
ന്തരം നിർവ്യപായം ;
എന്നാലേതസ്യ ഗാത്രാനുടനുടനിളകി-
ച്ചോരുമച്ചോരിവിന്ദൂ-
നിന്നീ പാടേ കുടിച്ചീടധികവിതതമാം
നാവിലേറ്റേറ്റശങ്കം." (18)

സുംഭന്റെ ഭാഗിനേയനായ രക്തബീജന്റെ ദേഹത്തിൽനിന്നു ഭൂമിയിൽ പതിക്കുന്ന രക്തബിന്ദുക്കളെല്ലാം രക്തബീജന്മാരായി തീരുമെന്ന് ആ അസുരനു വരമുണ്ട്. അതു നിഷ്ഫലമാക്കുന്നതിനാണു ദേവി ഈ ഉപായം ഉപദേശിക്കുന്നതു. താൻ യുദ്ധത്തിൽ നേരിടുമ്പോൾ ചാമുണ്ഡി മുതലായ മാതാക്കളെക്കൊണ്ടാണു ദേവി ജയം നേടിയതെന്നും അവരെക്കൂടാതെ സ്വശക്തികൊണ്ട് ഒരു വീരനേയും സംഹരിച്ചിട്ടില്ലെന്നും സുംഭൻ അവിടുത്തെ അധിക്ഷേപിക്കുന്നു.

371


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/382&oldid=156251" എന്ന താളിൽനിന്ന് ശേഖരിച്ചത്