താൾ:Bhasha champukkal 1942.pdf/381

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

6. "മന്നീരേഴിങ്കലോർത്താലദിതിദിതിസുത-
ന്മാർക്കുമയ്യാ! ചതുർണ്ണാം
വർണ്ണാനാം മറ്റു പർണ്ണാശനമുനിനിവഹ-
ങ്ങൾക്കുമോരോ നിവാസം
ധന്യാത്മാ പണ്ടു വേറേ കമലവസതി ക-
ല്പിച്ചതെന്നാലയോഗ്യം
തന്നേ ധന്യോത്തമാനാമതിനതിനൊരു മ-
ര്യാദ നീക്കുന്നതെല്ലാം. (15)

എന്നാലന്നാകലോകേ വിബുധവരനിരി-
ക്കേണ,മന്യേ നിലിമ്പാ-
നന്ദന്തുസ്വീയലോകങ്ങളിൽമഹിതഹവി-
ർഭോജനംപൂണ്ടശങ്കം ;
ഇന്നിങ്ങൾക്കങ്ങിരിപ്പാൻ വിതതമിനിയപാ-
താളമേതാവതാലം
തന്നേ ഞാനിന്നു കല്പിച്ചിതു നിയത, മതി-
ന്നാകസന്നാഹമെല്ലാം. (16)

കൂട്ടാക്കാതേ മദാജ്ഞാവചനമിതു മദാ-
ജ്ഞാനരീത്യായ് പടയ്ക്കായ്-
ക്കൂട്ടുന്നൂതാകിലിന്നേ ഭുവനജനനിത-
ന്നാണ കില്ലില്ല ജൊല്ലാം,

370


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/381&oldid=156250" എന്ന താളിൽനിന്ന് ശേഖരിച്ചത്