താൾ:Bhasha champukkal 1942.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                                  എട്ടാമധ്യായം

വർണ്ണിപ്പതെന്തു വികളങ്കസുധാംശുബിംബാൽ-
ക്കർണ്ണാന്തലേഹ്യമമൃതം ചിതറുന്ന പോലേ. (10)

മുക്താസുവർണ്ണമണിമാലകൾ ചെന്നലയ്ക്കും
വക്ഷോജയുഗ്മമുരുകുങ്കുമപങ്കശോണം
അക്ഷാമജഹ്നുജനിശോണനദോർമ്മിഭങ്ഗം
കൈക്കൊണ്ട മേരുശിഖരദ്വയമെന്നപോലേ. (11)

ലീലാഗൃഹീതമണിപാശമുപാത്തഭൂഷാ-
ജാലം വിഭാതി മൃദുപാണിയുഗം മൃഗാക്ഷ്യാഃ,
ചാലക്കനൽക്കനകബദ്ധമെടുത്തുഴിഞ്ഞാൽ-
ക്കാലംബനായ ദൃഢമൂന്നുകൊടുത്തപോലേ. (12)

ദോലാവിലാസവലമാനകുസുംഭചേലം
വ്യാലോലരത്നരശനാസുഷമം നിതംബം
ആലീനസാന്ധ്യജലദം നവശക്രചാപ-
ശ്രീലാളിതം ഗഗനമണ്ഡലമെന്നപോലേ. (13)

വേഗേന ചാഞ്ഞു ദൃഢസംഘടിതോരുജംഘം
മൂകീഭവൽകനകനൂപുരമഗ്രപാദം
ചാകാശ്യതേ പ്രഗുണിതം പ്രതിമാരുതേന
ശ്രീമീനകേതനപടാഞ്ചലമെന്നപോലേ." (14)

സുംഭനോടുള്ള യുദ്ധത്തിനു മുൻപു ദേവി വീരഭദ്രനെ ഒരു സന്ദേശത്തോടുകൂടി ആ അസുരന്റെ മുന്നിലേക്കു അയയ്ക്കുന്നുണ്ട്. ആ സന്ദേശത്തിലേ ചില പദ്യങ്ങളാണു താഴെ പകർത്തുന്നത്.

                  369

47


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/380&oldid=156249" എന്ന താളിൽനിന്ന് ശേഖരിച്ചത്