താൾ:Bhasha champukkal 1942.pdf/379

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

5. "കെട്ടറ്റഴിഞ്ഞലർപൊഴിഞ്ഞൊരു കേശപാശം
ദൃഷ്ടിക്കൊരഞ്ജനമുഞ്ചേതി ചഞ്ചലാക്ഷ്യാഃ,
ചട്ടറ്റ മുത്തുമണി ചേർന്നു മനോഭവാഗ്രേ
പെട്ടന്നിളക്കുമസിതത്തഴയെന്നപോലേ. (5)

മദ്ധ്യേലലാടമണി ഘർമ്മജലാഭിരാമം
കസ്തൂരികാതിലകമെത്ര വിലോഭനീയം,
അത്യഞ്ചിതേ കമപി പഞ്ചമിബാലചന്ദ്രേ
മെത്തും നവാമൃതകരണം മറുവെന്നപോലേ. (6)

ഉൽകൂലവിക്രമവിലോലകടാക്ഷവീക്ഷാ-
സഖ്യം കലർന്നിളകുമക്കുനുചില്ലിവല്ലി
ലക്ഷ്മ്യാം തുലോം ഭ്രമയിതും ഭുവനാനി സാക്ഷാ-
ലക്കാമദേവകരചാലിതപീലിപോലേ. (7)

എങ്ങും പ്രഭോ തരളതാരകനേത്രശോഭാ
രങ്ഗാങ്കണേ നഭസി നൃത്യതി നിർമ്മലാംഗ്യാഃ,
തൻക്രീഡകണ്ടു തെളിവാർന്നു ദിഗങ്ഗനാനാം
ഭങ്ഗ്യാ കൊടുത്തരുളുമുല്പലമാലപോലേ. (8)

അത്യന്തഭങ്ഗിയൊടു തോളിലടിഞ്ഞുചാഞ്ഞു
വിദ്യോതതേ കനകകുണ്ഡലമേതദീയം,
വക്ത്രാബ്ജലക്ഷ്മി വിളയാടിന പൊന്നുഴിഞ്ഞാൽ
മധ്യേ ഗതാഗതമിയന്നരുളുന്നപോലേ. (9)

മിന്നീടുമത്തിരുമുഖാബ്ജമതീവ ഹൃദ്യം;
പുണ്യാംബുധേ, മുഹുരുദഞ്ചതി മഞ്ജുഗീതം;

368










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/379&oldid=156247" എന്ന താളിൽനിന്ന് ശേഖരിച്ചത്