താൾ:Bhasha champukkal 1942.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

ഗദ്യങ്ങൾ : - __________

1.ദേവന്മാരുടെ സംഭാഷണത്തിൽനിന്നു്. ____________________________

    'പെരുകിന പരമാനന്ദവിഭൂത്യാ സുരകുലപെരുമാളരുളിച്ചെയ്തൂ ; നന്ദനതരുവരകുസുമവിശേഷം നല്ലതുനോക്കിയിറുക്കേണംപോൽ ; ഭരതമുനീന്ദ്രനു വിബുധവധൂനാം പുതിയൊരു കൂത്തു പഠിക്കേണംപോൽ ; കല്പകശാഖികളത്ഭുതമായ്ച്ചില രത്നശലാകകൾ കായ്ക്കേണംപോൽ ; അഭിമതദായിനി സുരഭിയുമിവിടെയൊരഞ്ചുദിനങ്ങളിരിക്കേണംപോൽ ; അമരകളെല്ലാമവരവർതന്നാലായതു ചമയം ചെയ്യേണംപോൽ ; വിദ്യാധരതതി വീണകളെല്ലാം ചിട്ടയിൽ നന്നായ് മീട്ടേണംപോൽ ; കിന്നരപരിവൃഢർ ചീനക്കുഴൽവിളി തന്നേ ചെറ്റു പഠിക്കേണംപോൽ ; ചന്തംമലിയും ഗീതികൾ വല്ലും ഗന്ധർവ്വന്മാരിളകേണംപോൽ ; . . . . . . . . . . . .പോരു വിപഞ്ചിയുമായതിവേഗാൽ നാരദമുനിവരനെഴുന്നള്ളുന്നൂ ; മുഹുരപി മുഹുരപി മോദംകൊണ്ടമ്മുനിവരനധുനാ മണ്ടീടുന്നു ; ചെറുമുറുവല്ക്കൊരുപൊരുളുണ്ടിന്നിക്കുരളപറഞ്ഞുപിണക്കാമെന്നോ ?; . . . . . .കേൾക്കാകുന്നതിതെന്തൊരുഘോഷം  കാർക്കാലാംബുധരധ്വനിപോലെ ? കമ്പിതഭുവനകടാഹമിതയ്യാ ! കംബുധരധ്വനി വരവുതുടങ്ങീ ; കരുണാനിധിയാം കമലേക്ഷണനും, കണ്ണിനെന്തൊരു പുണ്യവിലാസം ! കായാമ്പൂനിര വിരിയുംപോലേ കാളാഞ്ജനരുചിചൊരിയുംപോലേ,കുവലയ

352


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/363&oldid=156245" എന്ന താളിൽനിന്ന് ശേഖരിച്ചത്