താൾ:Bhasha champukkal 1942.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എട്ടാമധ്യായം

അരയാലിലയോടിണങ്ങുദാരോ-
    ദരരാജന്നവരോമരാജിരമ്യാം ;
 സ്മരവീരവിഹാരവാപിപോലേ
   മരുവും നാഭിഗഭീരിവാഭിരാമാം ; (16)

  ഇനി നൽവരവെന്നറിഞ്ഞു കൊഞ്ചീ-
 ടിന കാഞ്ചീവിലസന്നിതംബബിംബാ ;
 മദമേന്തി മണംതുളുമ്പി മാഴ്കീ-
 ടിന മാതങ്ഗമഹേന്ദ്രമന്ദയാനാം ; (17)

 അക്ഷാന്ത്യാ നിന്നുകൂടി ക്വണനപരമരാ-
        ളേന്ദ്രനാദം കലമ്പും
തൃക്കാല്ക്കൽപ്പൊൻചിലമ്പിന്നൊലി ചെവികുളിരെ-
      പ്പെയ്തു മെല്ലെച്ചരന്തീം ;
മുഖ്യാം മാലാമതല്ലീം മധുരസവിലും-
   ന്മത്തഭൃങ്ഗീപരീതാം
കൈക്കൊണ്ടാനമ്രഗാത്രീം പരമശിവവധൂം
  വിശ്വലോകസ്സിഷേവേ." (18)

എന്തൊരു അശ്രുതചരമായ വാങ് മാധുർയ്യമാണു് ഈ പദ്യങ്ങളിൽ കളിയാടുന്നത്  ! 'മതുതഞ്ചിന' ഇത്യാദിവസന്തമാലികാപദ്യങ്ങളും ഉത്തരരാമായണപ്രബന്ധത്തിലേ 'പരിമളമഴപെയ്ത് ' തുടങ്ങിയുള്ള പുഷ്പിതാഗ്രാപദ്യങ്ങളും ഏകയോനിപ്രസൂതങ്ങളെന്നുതന്നെയാണു്  തോന്നുന്നത്.

351


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/362&oldid=156244" എന്ന താളിൽനിന്ന് ശേഖരിച്ചത്