താൾ:Bhasha champukkal 1942.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

       അക്ഷുദ്രാഞ്ചലമാർന്നു കിഞ്ചന നത-
             ഭ്രൂ വല്ലിതൻ വേല്ലനൈ-
         രൊക്കെക്കെട്ടി വലിച്ചിഴച്ച ജഗതാം
             ചൈതന്യതന്തുൽകരാം ;
         ഉൽകത്വേന തദാത്വജാതമദനോ-
             ന്മീലന്മഹാശാംബരീ-
         ചക്രഭ്രാന്തികളിൽപ്പിണഞ്ഞ ജഗതാം
            നിശ്ശേഷസമ്മോഹിനീം ; (12)
         ലക്ഷ്മീദേവിയെ നോക്കിനോക്കി നിഭൃതം
            മാനിച്ചുമാനിച്ചു പോ-
         ന്നഗ്രേ തൂകിന മുഗ്ദ്ധഹാസകല ചെ-
            റ്റമ്പുന്ന ദന്താംബരാം ;
         സഖ്യാ വാണിയൊടന്തരാ ചില വചോ-
            ഭേദം പറഞ്ഞും തെളി-
        ഞ്ഞുൾക്കൌതൂഹലമാർന്നു കെട്ടുമുദിത-
            പ്രാവണ്യമാസേദുഷീം ; (13)
        മതു തഞ്ചിന പഞ്ചതാര കിഞ്ചിൽ-
            ച്ചിതറുംവണ്ണമുദഞ്ചിതസ്മിതാർദ്രാം ;
        മൃദുലാതപകന്ദളീമനോജ്ഞ-
            ദ്യുതികോലുന്ന ദുകൂലമാവസാനാം ; (14)
        സ്തനകന്ദളി ചെറ്റുചെറ്റുയർത്തും
           കനകത്താലിവിലോലഹാരമാലാം ;
         മണികങ്കണകാഞ്ചനാങ്ഗദശ്രീ
           പിണയും കോമളദോർയ്യുഗീസനാഥാം ; (15)
                        350
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/361&oldid=156243" എന്ന താളിൽനിന്ന് ശേഖരിച്ചത്