താൾ:Bhasha champukkal 1942.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

വാനോർനാരീകരാന്തങ്ങളിൽ മഹിമതകും
        ദിവ്യദീപങ്ങൾ പാടേ
കാണായ് വന്നൂ നിരക്കക്കമലവിശിഖശൌ-
ർയ്യങ്ങൾ മിന്നുന്നപോലേ;
നാനാരൂപം മണിപ്പാലികകളിലിയലും
മങ്ഗലദ്രവ്യവായ്പും;
ചേണാർന്നീടും ഭവാനീസമുപഗമനകോ-
ലാഹലം വാഴ്ത്ത വല്ലേൻ. (7)

പ്രാകാരേ പോയ് ക്കരേറീ ചിലർ; ചിലരുടനേ
കല്പകാനോകഹാളീ-
ശാഖാഗ്രേ; ഗോപുരത്തിന്നുപരി ചിലർ; പരേ
മങ്ഗലേ സൌധശൃങ്ഗേ;
ഏകേ മേവീ വിമാനേ; കതിചന തറമേ-
ലേറിനാർ തിക്കി; മാഴ്കും 1
നീൾകണ്ണാരൊക്കെ മാരക്കുതിരയു, മൊരു കോ-
ലാഹലം വാഴ്ത്ത വല്ലേൻ." (8)

മാഴ്കുന്ന സുന്ദരിമാർ മാരക്കുതിരയേറുന്നതു മനോ മോഹനമായ ഒരു ഉല്ലേഖമാകുന്നു. 4.ദേവീവർണ്ണനം- ___________ ഈ ഘട്ടത്തിലാണു് കവി തന്റെ അന്യാദൃശമായ കവനകലാപാടവം ആമൂലാഗ്രം പ്രകടിപ്പിച്ചിരിക്കുന്നതു്. ചില ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു. ___________________________________________________

      1.മാഴ്കുക=മയങ്ങുക.

348










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/359&oldid=156240" എന്ന താളിൽനിന്ന് ശേഖരിച്ചത്