താൾ:Bhasha champukkal 1942.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എട്ടാമധ്യായം 2 . വിവാഹാഘോഷം -

പത്തു പദ്യങ്ങൾ കൊണ്ടാണു് കല്യാണഘോഷത്തിന്റെ പൂർവരങ്ഗം വർണ്ണിച്ചിരിക്കുന്നത്. അവയിൽ ഒരു പദ്യം താഴെ ചേർക്കുന്നു.


" ഓലക്കംചേർന്ന മാലാഞ്ചിതകരകമലാ
മാമലത്തയ്യലേറ്റം
മേളത്തിൽപ്പോന്നെഴുന്നള്ളിന തൊഴിൽ നിരവേ
നിന്നു കാണ്മാൻ തദാനീം
നീളത്തിൽപ്പാർശ്വയോരപ്പരമശിവമണി -
പ്രാങ്കണത്തിന്നുപാന്തേ
താലിപ്പെണ്ണുങ്ങൾ നില്ക്കും നില പണി പൂകഴ്വാൻ
മുഖ്യകല്ല്യാണാഘോഷം . " ( 5 )

3 . ദേവിയുടെ വരവു് -

" സ്വർന്നാരീണാം പുതപ്പുഞ്ചിരിയൊടൊരുമത -
ഞ്ചുന്ന വെൺചാമരാളീ -
സന്നാഹം തൂമരാളീവിവലനസുഭഗോ -
        ലാസി കാണായ്ത്തുടങ്ങീ  ;
അന്യാസാം പാണിപത്മങ്ങളിൽ നവനവവെൺ -
മുത്തണിച്ചാർത്തുലാവും
പൊന്നുന്താലപ്പൊലിപ്രൌഢിയുമുടനൊരു കോ -
ലാഹലം വാഴ്ത്ത വല്ലേൻ . ( 6 )

347


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/358&oldid=156239" എന്ന താളിൽനിന്ന് ശേഖരിച്ചത്