താൾ:Bhasha champukkal 1942.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷചമ്പുക്കൾ
ഖിന്നാ മെല്ലെന്നു പൂണ്ടൊന്നരുതിതു മകളേ,
   ഭീഷണാ തേ ദുരാശാ;
ചെന്നീടും മത്തഭൃങ്ഗീചെറുചിറകുനറും
   തെന്നൽപോലും പൊറാതേ
മിന്നും നെന്മേനിവാകപ്പുതിയമലർ പൊറു-
   ത്തീടുമോ ഘോരവാതാൻ? (4)

ഈ പദ്യത്തിൽ കുമാരസംഭവത്തിലേ "പദം സഹേത ഭ്രമരസ്യ കേവലം ശിരീഷപുഷ്പം ന പുനഃ പത്രതിണഃ" എന്ന ശ്ശോകാർദ്ധത്തിലേ ആശയം കവി ഒന്നുതേച്ചു മിനുക്കി ഉൾക്കൊള്ളിച്ചിരിക്കുന്നു.

5.പാർവതിയുടെ തപോവേഷം-

ചാലനീണ്ടിടചുരണ്ടു തിങ്ങി നവപാരിജാതകലികാ-
                         [മണം
കോലുമക്കബരികൊണ്ടു തീർത്തൊരു ജടാകലാപപരി
[ഭാസുരാ,
ശൈലരാജകുലമാല വല്ക്കലമെടുത്തുടുത്തിതു വിഴുത്തു പൂ-
ഞ്ചേലയും തദനു;ശോഭതേ യതശുഭാത്മനാം വപുഷി
[സർവവും.(5)

പൂവൽമേനിയിൽ നവാവതാരകുചകോരകാങ്കുര-
മനോഹരേ
കേവലം ഭസിതഭാസുരാ പരിജഹൌ ച കുങ്കുമവിലേ-
  [പനം;
342












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/353&oldid=156234" എന്ന താളിൽനിന്ന് ശേഖരിച്ചത്