താൾ:Bhasha champukkal 1942.pdf/349

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

സിദ്ധിം മന്മഥജന്മനസ്സുനിയതാം
    നിദ്ധാർയ്യ പാർത്തീടിനാർ;
ഭർത്താരം ഗിരിശം വിധാതുമമലാം
    ചക്രേ മതിം പാർവതീ."

       മന്മഥന്റെ സമരസന്നാഹാവസരത്തിൽ ചില സുന്ദരിമാർ അദ്ദേഹത്തെ സമീപിച്ചു തങ്ങൾക്കു മർമ്മവാക്കുകളെയും ജളൻമാരെയും രസിക്കുന്നില്ലെന്നു പറയുന്നുണ്ടു്. അവർ ആരെല്ലാമാണെന്നു ലക്ഷ്യലക്ഷണങ്ങൾ പ്രദർശിപ്പിച്ചു കവി വെളിപ്പെടുത്തുന്നു. മർമ്മവാക്കുകളെപ്പററിയുള്ള ശ്ലോകങ്ങൾ മാത്രം പകർത്താം.

"ഗാംഭീർയ്യം വ്യങ്ഗ്യമവ്യങ്ഗ്യം വക്രം ലീലാവിധം തഥാ
 മർമ്മ പ‌‌‌‌‌ഞ്ചവിധം പ്രോക്തം മർമ്മതത്വത്തെവിചക്ഷണൈഃ.(1)
    നേരത്തു ചെല്ലായ്കതു ചെന്നുതാനാൽ
    ബഹുസ്ഥിതിശ്ചാർന്നവരോടുകൂടെ;
    അനാസ്ഥയാ സർവമകത്തു ചെന്നാൽ;
    ഗാംഭീർയ്യമേതൽ പ്രവദന്തി സന്തഃ. (2)
 
    താംബൂലവൃന്തങ്ങൾ ഗണിക്കുമാറും
    കോളാമ്പി നോക്കീട്ടു കുണുങ്ങുമാറും
    പുറത്തു നോക്കീട്ടു ചിരിക്കുമാറും
    വ്യങ്ഗ്യം തദേതൽ കഥയന്തി ധീരാഃ. (3)

    ചേരാ നിനക്കെന്നെയൊരിക്കലും കേൾ
    സാരസ്യവും ഭങ്ഗിയുമില്ലെനിക്കോ,
    എന്റേ പണത്തിന്നൊരു കുററമില്ലെ-
    ന്നവ്യങ്ഗ്യമർമ്മം വിബുധാ വദന്തി. (4)
338
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/349&oldid=156229" എന്ന താളിൽനിന്ന് ശേഖരിച്ചത്