താൾ:Bhasha champukkal 1942.pdf/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എട്ടാമധ്യായം

    "ഇന്ദ്രാണി, കിം തവ പുരന്ദരമന്ദിരേ കേ-
    ളിന്ദീവരാക്ഷി,മതിയുണ്ടു കഴിഞ്ഞതെല്ലാം ;
    എന്തോന്നു ചെയ് വതിനിയെന്നു നിരൂപണീയം ;
    മന്ദാരമന്ദഹസിതേ, ഗൃഹമേവ യായാഃ." (28)

എന്നു സമുചിതമായ ഉപദേശം നല്കി. ഇങ്ങനെയായപ്പോൾ ദേവസ്ത്രീകൾ എല്ലാവരുംകൂടി ലക്ഷ്മിഭഗവതിയോടു തങ്ങളുടെ സങ്കടം ഉണർത്തിക്കുകയും കരുണാകുലയായ ആ ദേവി അവരോടു ഹിമവൽപർവതത്തിൽ ചെന്നു പാർവതീദേവിയെ വന്ദിക്കുവാൻ അരുളിച്ചെയ്യുകയും ചെയ്തു.അവർ അതുപോലെ ചെയ്തു ദേവിയെ സന്ദർശിച്ചു് ,

   "ജാതിക്കു വന്നൊരുസുഖം കളയേണമേ നീ;
    സാധിക്കുമിത്തൊഴിൽ നിനക്കു നിനയ്ക്കില്ലെന്നു;
    നീ ധിക്കരിക്കരുതു ദുഷ്കരമെന്നു മത്വാ;
    നീതിക്കു ചേർന്ന വഴി നന്നു; ഫലിക്കുമല്ലോ." (29)

എന്നറിയിച്ചു . ആ വാക്കുകേട്ടു് "അലമിഹ ബഹുവാക്യൈരേതദർത്ഥം യതിഷ്യേ ഫലസമുദയമോർത്താലീശ്വരാ ധീനമല്ലോ" എന്നു പറഞ്ഞു ദേവി അവർക്കു സാന്ത്വനം നല്കി . ചമ്പുവിലേ ഒടുവിലത്തേ ശ്ലോകമാണു് താഴെ ചേർക്കുന്നതു്.

    "ഇത്ഥം കേട്ടു മിതം ഗഭീരമഗജാ-
        വാക്യം തെളിഞ്ഞൂ തുലോം
     ചിത്തം നാകമൃഗീദൃശാമതിചിരാ-
         ന്മോദം വിളഞ്ഞൂ തുലോം;

337










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/348&oldid=156228" എന്ന താളിൽനിന്ന് ശേഖരിച്ചത്