താൾ:Bhasha champukkal 1942.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

"താരം തരാം വരികയെന്നരികത്തു പെണ്ണേ,
ചാരുസ്മിതേ കിമപി ചിങ്കുകളിച്ചു പോ നീ ;
ഊരുദ്വയം പെരികെ നന്നു! തെളിഞ്ഞുകാണൊ-
ന്നാരാരിരാ വരുവതാരതു ചൊല്ലു മെല്ലേ." (26)

എന്ന അപഹാസവാക്യങ്ങൾ ഉച്ചരിച്ചുതുടങ്ങി. "വെളുത്തോരു പല്ലും ചുവന്നോരു ചുണ്ടും പുഴപ്പാൻ തുടങ്ങുന്ന പുൺപാടുപോലേ വെറുക്കുന്നിതെങ്ങൾക്കു പോ പോ വെളിച്ചത്തുനിന്നു് "എന്നും അവർ തർജ്ജിച്ചു തുടങ്ങി. അപ്സരസ്ത്രീകളുടെ അവസ്ഥ അതിലും കഷ്ടമായി.

സാരസ്യത്തിനു ചെന്നൊരുത്തനുമിരി-
      പ്പീലാരുമമ്മേനകാ-
ഗരേ നാലു മണിപ്രവാളമുയരെ-
      ച്ചൊല്ലൂതുമില്ലാരുമേ ;
പാരിൽക്കീർത്തിമികുത്ത മന്നവർ മരി-
      ച്ചാഹന്ത! ചെല്ലുംവിധൌ
നാരീണാം കഥപോലുമില്ല പരലോ-
      കാധീശശൃങ്ഗാടകേ." (27)

ഉർവശിയോടു് ഒരു രസികൻ "കെട്ടുന്നതാരു പണമുവശിയല്ലയോ നീ? കട്ടില്ക്കു ചൊല്ക വില , വില്ക്ക നിനക്കു നല്ലൂ" എന്നു കടന്നുപറഞ്ഞു. ഇന്ദ്രാണിക്കു മറ്റൊരു യുവാവു്

336










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/347&oldid=156227" എന്ന താളിൽനിന്ന് ശേഖരിച്ചത്