താൾ:Bhasha champukkal 1942.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

    ഗദ്യം. "തൃക്കണ്ണൊക്കെ മിഴിച്ചോരളവിൽച്ചെങ്കനൽ പൊട്ടിച്ചിന്നിച്ചതറീ;ലോകമെരിഞ്ഞുപൊരിഞ്ഞൂ സഹസാ മിന്നലുമായീ 

മേരോർമൂർദ്ധനി; മുരരിപു പെട്ടെന്നൊന്നുനടുങ്ങീ മലർമകൾപെട്ടെന്നാശ്ലേഷിച്ചൂ; ശേഷനുമീഷൽസൂബ്ധതപൂണ്ടൂ ദിഗ്ഗജമെല്ലാം ദിഗ്ഗതമായീ ; മേഘചാർത്തു കരിഞ്ഞുമറിഞ്ഞൂ സുരമുനിചാരണഗന്ധർവാദികളോടിയൊളിച്ചുവിറച്ചുതുടങ്ങീ ;ശതമഖനച്ചോ ശവമായ് പ്പോയീ ദഹനനു ദഹനൻ ജഠരേ വീണൂ ; കാലനു കാൽ പോരാഞ്ഞൂ പായ് വാൻ നിര്യതേഃ കുസൃതികളൊന്നില്ലപ്പോൾ ; വരുണൻ നിയതം കരുണാവിഷയോ ധനദനു ധനവും വേണ്ടീലേതും; ബ്രഹ്മാ കർമ്മം ജഗതാമെന്നൂ മധുമാസാദികൾ നക്ഷത്രാദികൾ നിഖിലമുതിർന്നൂ മേരുധരാധരമൊന്നു കുലുങ്ങീ ; ഗഗനേ ദിനകരദേവനിരുട്ടന്വേഷിച്ചാവതു മണ്ടീ സഹസാ; ജലനിധി ഘോരം തിരയുംതല്ലിഗ്ഘമുഘുമുനെന്നു കലങ്ങിമറിഞ്ഞൂ ; ശിഖരികളൊക്കെച്ചുവടുകുലുങ്ങിക്കഠിനമിരച്ചുവിറയ്ക്കുന്നേരം കിമിദമിതെന്നു ഭയപ്പെട്ടൊക്കെക്കാട്ടാനപ്പട പടലിൽച്ചാടിപ്പായുന്നതുകണ്ടോടിയടുക്കും കേസരിയൂഥം വാവിട്ടലറും ഘോഷംകേട്ടിട്ടെട്ടടിമാനും കൂട്ടവുമെത്തിപ്പത്തുംനൂറുമടിച്ചുപിടിച്ചു നുറുക്കുന്നേരം , തീക്കൊണ്ടൊക്കെ വരണ്ടുതിരണ്ടുടനൂരിലിറങ്ങിപ്പായുന്നതുക,ണ്ടയ്യോ പാപം! മകനേ, മകളേ, നാരായണനമ നാരായണനമ; നാടു നശിച്ചൂ വീടു നശിച്ചൂ കാലേഴെട്ടുളതങ്ങത പോയീ, മാനത്തൊക്കെത്തീയോ പെണ്ണേ മുറയിട്ടേ നീ പിരവേകാതേ ; മരമതു വെന്തു മാടം വെന്തു

332


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/343&oldid=156223" എന്ന താളിൽനിന്ന് ശേഖരിച്ചത്