താൾ:Bhasha champukkal 1942.pdf/342

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എട്ടാമധ്യായം
"എടുത്തുമെല്ലെക്കരപങ്കജേന
            മടുത്തുളുമ്മുന്നരവിന്ദബാണം
            കടുക്കനെച്ചെന്നു തപോവനത്തി-
            ന്നടുത്തുപുക്കൂ മദനോപി ധന്വീ." (16)
      "അളിപടലമയം ഞാണാശു തോളേററി നേരെ
       മലർവിശിഖനടുത്താമ്മാറു നില്ക്കും ദശായാം‌
       തെളിവൊടു സഖിമാരും താനുമായ് മന്ദമന്ദം
       മലമകളെഴുനള്ളീ വന്ദിതും ചന്ദ്രചൂഡം." (17)

കാമദഹനത്തെ വർണ്ണിക്കുന്നതാണു് അടിയിൽ കാണിക്കുന്ന പദ്യം.

 "അപ്പോൾ മിന്നുന്ന നെററിത്തിരുമിഴിനടുവേ
            പൂവെടിപ്രായമയ്യാ !
 കല്പാന്തോദ്ദീപ്തവൈശ്വാനരസദൃശമുതി-
            ർന്നൂ കനൽച്ചാർത്തകാണ്ഡേ;
 തൽപ്രാചുർയ്യേണ ലോകം കടുകനൽമയമായ്;
            ഭസ്മശേഷഃ സ്മരോഭൂൽ
ചൊല്പൊങ്ങും പുഷ്പധന്വാ; ശിവശിവ പറവാ-
           നാവതോ ദൈവയോഗം? " (18)

ആ സംഭവത്തെത്തന്നെ കവി അടുത്തഗദ്യത്തിൽ ഒന്നുകൂടി വിവൃതമായി വർണ്ണിക്കുന്നു അതിൽ ഒരുഭാഗം നോക്കുക.

331


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/342&oldid=156222" എന്ന താളിൽനിന്ന് ശേഖരിച്ചത്