താൾ:Bhasha champukkal 1942.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

പൊട്ടിച്ചിതറും  പൂങ്കുലകൊണ്ടു  നിറഞ്ഞു  ചമഞ്ഞു; മലയാനിലനും  മതുമതവീയീ മധുമാസവുമങ്ങതിർകെട  മേവി;മന്നിൽക്കുയിൽനിര  നിവിരെക്കൂകീ  മദനനുമായത്തംകൊണ്ടരുളീ;മതുമത മേവും മധുരമരന്ദം പരുകിപ്പരുകിപ്പരഭൃതമിഥുനം പരിചൊടിണങ്ങിപ്പരവശതാം പൂണ്ടങ്ങോടിങ്ങോടാശു കളിക്കുന്നതുകണ്ടഖിലമിളക്കംകൈക്കൊണ്ടൊക്കെക്കളികളിലായീ മുനിജനമെല്ലാം."  എന്തൊരു ലളിതമായ വചോവിലാസം! എന്തൊരു മധുരമായ ആശയപരമ്പര! "അസൂത സദ്യഃ കുസുമാന്യശോകഃ  സ്കന്ധാൽപ്രഭൃത്യേവ സപല്ലവാനി" എന്ന കാളിദാസന്റെ ഒരു പദ്യാർദ്ധം മാത്രമേ ഇതിൽ തർജമയായുള്ളൂ.

അനന്തരം കാമദേവൻ തന്റെ സേനാധ്യക്ഷന്മാരോടു് ഇങ്ങനെ ആജ്ഞാപിച്ചു.

"സേനാനായക ബാലമാരുത വിഭോ,
ചക്രാഹ്വയേ, കോകിലാ-
പ്രാണാധീശ്വര, ഭൃങ്ഗരാജദയിതേ,
ചക്രാങ്ഗപോതങ്ങളേ,
ഞാനാകുന്നതു നിങ്ങൾ, നിങ്ങളഖിലം
ഞാനെന്നറിഞ്ഞാസ്ഥയാ
വേണം ചന്ദ്രകിശോരഭ്രഷവിപിനേ
ചെയ്യുന്നവസ്ഥാന്തരം." (15)

പിന്നീടു താനും തപോവനത്തിന്റെ സമീപത്തു ചെന്നു. അപ്പോൾ പാർവതീദേവി ഭഗവൽസന്നിധിയിൽ ആഗതയായി.

330










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/341&oldid=156221" എന്ന താളിൽനിന്ന് ശേഖരിച്ചത്