താൾ:Bhasha champukkal 1942.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

"മലയപവനെന്നോരാപ്തമാടമ്പി നേരേ
 കുലചിലയുമെടുത്തുംകൊണ്ടുവന്നാനുപാന്തേ,
 മലയജരസവാഹീ വല്ലരീമഞ്ജരീണാ-
 മിളകിന പൊടിപൊങ്ങിച്ചംബരേ നമ്രചേതാഃ." (11)
"ഭംഗിയിൽത്തിരുകി മല്ലവേണി മലർകൊണ്ടണിഞ്ഞു
             തിലകാങ്കുരം
കുങ്കുമേന,കുഴിയക്കുലച്ചു കുനുചില്ലിവില്ലു
             ജയസാധനം,
സങ്കലയ്യ നയനായുധത്തെ, മൃദുഹാസമെന്നു-
              മെറിവാളെറി-
ഞ്ഞങ്ങനേ ചെറുതു ദർശിതോരു, പരിധായ
              നിർമ്മലദുകൂലവും; (12)
       
" ചേലെഴുന്ന ഘുസൃണാങ്ഗരാഗലളിതോജ്ജ്വലേ
               വപുഷി ഭ്രഷണ-
 ശ്രേണികൊണ്ടുടനർണിഞ്ഞു മഞ്ജുളവിലാസ-
               മോഹിതചരാചരം
മാനനീയഗുണശാലി മാനിനികളായ ദുർജ്ജയ
               പടജ്ജനം
 മാനശൌണ്ഡമൊരുമിച്ചുകൂടിയതു വേർതിരിഞ്ഞു
               സമരോദ്യമേ." (13)
          "കിളി മയിലരയന്നം ചക്രവാകം കുയിൽപ്പെ-
           ണ്ണളിപടലി ചകോരം പ്രാവു പൂങ്കോഴിതാനും
           തെളിവിനൊടു ജയിപ്പാനിന്ദുചൂഡം തദാനീം
           വിലുളിതനിജസൈന്യം മന്ദമന്ദം നടന്നു." (14)
  328
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/339&oldid=156218" എന്ന താളിൽനിന്ന് ശേഖരിച്ചത്