താൾ:Bhasha champukkal 1942.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എട്ടാമധ്യായം

      ആണയുമാജഞയുമാരും
      മാര,കടക്കുന്നതില്ല ഭുവനേ തേ. (8)
സ്വർഗ്ഗേ ഞാൻ ചെന്നിവണ്ണം തവ ചരിതമശേ-
   ഷം പുകണ്ണേൻ;തദാനീ-
മഗ്രേ സർവാമരാണാം വലരിപു കലിതാ-
    ക്ഷേപമേവം ബഭാഷേ;
ദക്ഷാരാതേരകക്കാമ്പചലമകളിലാ-
    ക്കീടിലിച്ചൊന്നതെല്ലാ-
മൊക്കും; മറെറന്തിവൻപ്രാഭവ,മെളിയവനോ-
     ടേവനും വൻപനല്ലോ. (9)

            നാരദമഹർഷിയുടെ അത്തരത്തിലുള്ള അവഹേളനം കേട്ടു് ആ അസംപ്രേക്ഷ്യകാരി ഇപ്രകാരം ശപഥം ചെയ്തു.

 കേൾക്കേണം വീരവാദം മുനിപരിവൃഢ നീ
          മാമകം;മങ്കമാരെ-
    ക്കാക്കേണം ചന്ദ്രചൂഡൻ പകലിരവു പൊരു-
          ന്നാകിലിന്നാളിലേററം;
    നീക്കംവന്നീടുമാകിൽപ്പുനരതിനു,ഞെരി-
          ച്ചമ്പുമെൻപോററി,വില്ലും
    തൂക്കുന്നുണ്ടെന്നുമേ ഞാൻ പെരുവഴിയി,ലിര-
          ന്നൂണു പിന്നേടമെല്ലാം. (10)

പിന്നീടു സമരത്തിനുള്ള സന്നാഹമായി. 

327


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/338&oldid=156217" എന്ന താളിൽനിന്ന് ശേഖരിച്ചത്