താൾ:Bhasha champukkal 1942.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

 സാമോദം നവമാലതീവിപിനമ-
      ങ്ങേകത്ര, ലോകത്രയം
 കീഴ്മേലൊന്നിളകും പ്രസൂനമധുരാ
     കുത്രാപി ചേമന്തികാ. (3)

 മാകന്ദത്തൊപ്പിളഞ്ചെമ്പകവനമണിമു-
     ല്ലക്കളിത്തോപ്പു പൈന്തേൻ
 തൂകിടും ചന്ദനത്തോപ്പമരതരുവനം
     കേസരം ധൂസരാഗ്രം
 ആകമ്രം കുങ്കുമത്തോ,പ്പലർ ചിതറുമശോ-
     കങ്ങളീവണ്ണമോരോ
 ഭാഗേ തസ്മിൻ പ്രദേശേ നിഖിനജനമനോ-
    ഹൃദ്യമുദ്യാനജാതം. (4)

 നീലക്കരിമ്പിൻകൊടിമേൽക്കലമ്പൻ
 മാലക്കൊടിക്കൂറകൾ തൂക്കി മേന്മേൽ
 പീലിപ്പണിപ്പന്തലിലാത്തമുക്താ-
 ജാലം വിതാനം വിതനോതി ശോഭാം."

ഗദ്യം. "കർപ്പൂരംകൊണ്ടെപ്പേരും നൽക്കൽപ്പണിതീർത്തത്താമരവളയൽ കടച്ചിൽത്തൂണായിളയകരിമ്പുകളുത്തരമാക്കിക്കൈതപ്പൂവു കഴുക്കോലാക്കിത്താമരനൂൽകൊണ്ടൊക്കെവരിഞ്ഞമ്മുകളിൽക്കർണ്ണികമകുടംവച്ചിട്ടല്ലികൾകൊണ്ടേ പട്ടികതട്ടിച്ചെമ്പകദലമാം പൊൽപ്പലകപ്പണി പരിചിലുറപ്പിച്ചഭിനവകുസുമപരാഗം പരിചിൽ പനി

324


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/335&oldid=156214" എന്ന താളിൽനിന്ന് ശേഖരിച്ചത്