താൾ:Bhasha champukkal 1942.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എട്ടാമധ്യായം വത്തിലെ ചില ശ്ലോകങ്ങൾ കവി ഉദ്ധരിക്കുന്നുണ്ടെങ്കിലും അവയിൽ ഒന്നിനെയെങ്കിലും മണിപ്രവാളത്തിൽ പരാവർത്തനം ചെയ്യുന്നതിനു് ഒരുങ്ങുന്നില്ല. ഇനി ഈ പ്രബന്ധപീയൂഷത്തെ നമുക്കു് ഒട്ടൊന്നു് ആസ്വദിക്കാം. ആദ്യമായി കവി കാമദേവന്റെ രാജാധാനിയെ വർണ്ണിക്കുന്നു. ആ ഘട്ടത്തിൽനിന്നു ചില ശ്ലോകങ്ങളും ഗദ്യത്തിലേ ഒരംശവും ചുവടെ ചേർക്കുന്നു.

"കർപ്പൂരക്കളിമുററ,മുല്പലദലാസ്താരം,നിലാമുററ,മ-
 പ്പൊൽപ്പൂമണ്ഡപ,മഞ്ജനക്കളിനിലം,സൌഭാഗ്യ-
                                                 [ദീക്ഷാഗൃഹം,
 ശില്പംചേർന്ന വിശാലശാല,കലഹപ്പൊന്മാടമെന്നി -
                                                           [ങ്ങനേ
കല്പിച്ചെത്ര മനോഹരം ഭവനവിന്യാസം മനോജാ
                                                      [ലയേ." (1)

   "വാത്സ്യായനക്കളരീ, കോകിലഗീതിശാലാ,
    വാർത്താർചരങ്ങൾപണിചെയ്ത രഹസ്യരംഗം,
    പേർത്തും മധുവ്രതകുലം മുരളും മണിക്കെ-
    ട്ടാസ്ഥാനമണ്ഡപമഹോ, നയനാഭിരാമം. (2)

    ഹേമാംഭോജവനീ മനോഹരതരാ
         കുത്രാപി, നീലോല്പല-
    ശ്യാമാ വാപി പരത്ര, കുത്രചിദിളം-
         പൂങ്കേതകീകാനനം,

323










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/334&oldid=156213" എന്ന താളിൽനിന്ന് ശേഖരിച്ചത്