താൾ:Bhasha champukkal 1942.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏട്ടാംമധ്യായം

ഒടുവിൽ "ചന്ദ്രാപീഡം വരമഥ വരീതും സതീസൈവ ദേവീ മേനാഗർഭാൽ കില ഹിമഗിരേരാവിരാസീൽ കുമാരീ"എന്നു കവി ഈ ചമ്പു അവസാനിപ്പിക്കുന്നു. അതിനുമേൽ

"കാണംകൊതിച്ചുള്ള നതാംഗിമാരെ-
 ത്തൂണെന്നപോലേ കരുതീടവേണം;
 ഏണം കരാഗ്രേ വിലസുന്ന കോലം
 വേണം നിനയ്പാനയി ചിത്തമേ, നീ."

എന്നൊരു പദ്യവും ഗ്രന്ഥത്തിൽ കാണ്മാനുണ്ടു്. അതും പ്രസ്തുതകവിയുടേതായിരിക്കാം.

2. കാമദഹനം-

_________
      ഏറ്റവും പ്രാചീനവും സർവാങ്ഗസുന്ദരവുമായ ഒരു ചമ്പുവാകുന്നു കാമദഹനം. നൂറ്റിപ്പത്തു പദ്യങ്ങളും അഞ്ചു ഗദ്യങ്ങളും ഒരു ദണ്ഡകവും ഈ ഗ്രന്ഥത്തിൽ അടങ്ങീട്ടുണ്ടു്. (1) പപ്പേറു് (അവതാളം) (2) കനാവത്തു് (കിനാവിൽ) (3)എങ്ങളാർ (ഞങ്ങൾ) (4) മാതർ (സ്ത്രീകൾ) (5) ഉവക്കുക (സ്നേഹിക്കുക) തുടങ്ങിയ പഴയപദങ്ങളും (1) മുളപ്പെയ്യുക (2) പുടപുഴങ്ങുക (3) ഇളകൊള്ളുക (4) പച്ചപെറുക (5) കാംക്ഷിതമൊക്കെ വരുത്തുണ്ടെന്നും കലഹം മാറ്റിത്തന്നുണ്ടെന്നും (6) വെന്നിക്കാളം വിളിപ്പിക്കുക മുതലായ ശൈലികളും പ്രയോഗവിശേഷങ്ങളും ഇതിൽ കാണാവുന്നതാണു്. ശബ്ദാർത്ഥങ്ങളുടെ മാധുർയ്യംകൊണ്ടും മനോധർമ്മങ്ങളുടെ സ്വാരസ്യം

321










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/332&oldid=156211" എന്ന താളിൽനിന്ന് ശേഖരിച്ചത്