താൾ:Bhasha champukkal 1942.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചന്വുക്കൾ

ദക്ഷന്റെ ശിവസ്തൂതി-ദണ്ഡകഃ.
__________________

"ആശ്ചർയ്യവീർയ്യ, ജയ വാച്ചോരനുഗ്രഹമി-
താജ്ഞപ്തമദ്യ ഭവതാ മേ
അശിഥിലവിഭാവം-ത്വയി മഹിതഭാവം
മനതളിരിലുദിതമിതു സതതമപി ഭവജലധി-
മയി തരിതുമരുൾ നയനനാവം. (1)

മാഴ് കാതെ മൽഗതികളാകെ പ്രദക്ഷിണമി-
താഹാരമാഹുതിവിശേഷം
മഹിതതിരുനാമം- പുകൾവതിനു കാമം
മമ ഭവതു വിവിധമൊഴി, ഭവമഥന, ശയനമപി
ചരണഭുവി നയനമഭിരാമം. (2)

ശൂലായുധായ നമ ഹാലാശനായ നമ
കാലാന്തകായ നമയെന്നും,
ശിവശിവ ജപം മേ- പകലിരവു ചെമ്മേ,
ശിഖിമിഹിരശശിനയന, വിതര തവ തിരുവുടലി-
ലധിവസതു ഹൃദയമതിരമ്യേ. (3)

ചാവോളവും നിഖിലദേവാധിനാഥപദ-
സേവാവിധാനമരുളേണം,
ചരതമൊടു വേണം- വിരതിയിലിതേണം
പരശുരപി കരതളിരിൽ മതി മുടിയിലരയിലൊരു
പുലിയുരിയുമഴകിലിയലേണം." (4)
                                       320
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/331&oldid=156210" എന്ന താളിൽനിന്ന് ശേഖരിച്ചത്