താൾ:Bhasha champukkal 1942.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എട്ടാമധ്യായം

ഗദ്യം: യാഗശാലയ്ക്കു പുറപ്പെടുന്ന ദാഷായണിയുടെ പരിവാരങ്ങൾ- _________________________________________

    "കേചന ചൂരൽക്കോലുമെടുത്തുടനഖിലോത്സാരണകലവി തുടങ്ങീ, കേചന മുൻപിലകന്വടികൂടീ കേപി കരേറിയെഴുന്നള്ളുവതിന്നൃഷഭവുമായ്ക്കൊണ്ടരികേ ചെന്നൂ; വെൺകൊറ്റക്കുട പച്ചത്തഴനിര മുത്തുക്കുടകളുമിത്തരമെല്ലാമുപരിപിടിച്ചു നടന്നൂ കേചന; താലവ്യജനശ്രേണികൾവീയിച്ചാലേ ചേർന്നു നടന്നൂ കേചന; മദ്ദളകാഹളദുന്ദുഭിഢക്കാശൃംഗമൃദംഗകതുടിപടഹാദ്യം വാദ്യകദംബം താക്കിക്കൊണ്ടിടകൂടി കേചന; വീണാവാണിയെ വാഴ്ത്തി നിതാന്തം വീണാപാണികളൊക്കെയണഞ്ഞു; ചീനക്കുഴൽവിളിയും വിളയാടീ പൂപാളിയുമൊരു മലഹരി മാളവി നേർപാളവുമായ്പ്പാടീ കേചന; വന്ദനചെയ്തരവിന്ദമുഖീം താം വന്ദികൾ വന്നു പൂകണ്ണുതുടങ്ങീ, പെന്നിൻകിണ്ടികൾ വെള്ളിക്കിണ്ടികൾ പൊൽക്കാളാഞ്ചികൾ കാഞ്ചനകലശം, പൊൽക്കണ്ണാടികൾ പുത്തനളുക്കുകൾ രത്നവിളക്കുകളല്ലിക്കയറും, മല്ലികമാലകൾ പൊൽപ്പന്തുകളും കളിയമ്മാനകൾ മണിമയവിശറികൾ കനകചുഴറ്റികൾ മരതകവല്ലിക കനകക്കുഴലും പവിഴപ്പൈങ്കിളി ബാലചകോരം മത്തമയൂരം കേളിമരാളം മറ്റുമിവണ്ണം പലപല മധുരപദാർത്ഥപ്രകരമെടുത്തുടനഖിലാഭരണവിഭൂഷിതമാരാമോരോ മങ്ഗലനാരികളനുപദമസ്യാ വടിവിൽ നടന്നു."ഇത്യാദി.

319










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/330&oldid=156209" എന്ന താളിൽനിന്ന് ശേഖരിച്ചത്