താൾ:Bhasha champukkal 1942.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

ശിവൻ ദേവന്മാരോടു്-
_____________
  "വിശ്വാത്മൻ വെല്ക വിഷ്ണോ, വരവു ശതധൃതേ,
       സത്യലോകത്തിൽനിന്നോ?
  നിശ്ശേഷം കാത്തുമുപ്പാർ ശതമഖ, സുഖമേ
      വാനിൽ വാഴുന്നതല്ലീ?
 വിശ്വേ നാകാലയന്മാർ മദമിളകുമൊരോ
     ദാനവന്മാരൊടന്ന-
 ന്നശ്രാന്തം പോരിനെത്തുന്നളവു വിജയവും
    പൂണ്ടു മേവുന്നതല്ലീ?"
                                      (9)
7. ബ്രപ്മാവു ശിവനോടു്-
_______________
"അസ്മാഭിസ്സാകമീ നിന്തിരുവടിയുമെഴു-
     ന്നള്ളി മധ്യാഭിഭൂതം
 ചൊല്പൊങ്ങീടുന്ന സത്രം പുനരതു വിധിനാ
    നിർവഹിക്കേണമല്ലോ;
 പത്മാകാന്തോപി ഞാനും വിന പെരിയ കുഴ-
    പ്പത്തിലെത്തീല ഭാഗ്യാ-
 ലിപ്രായം ചെറ്റുണർത്തിച്ചിതു ദൃഢമതുകൊ-
    ണ്ടിന്നു ദേവൻ പ്രമാണം." (10)
                                      
8. പ്രത്യുത്തരം നൽകുവാൻ തുടങ്ങുന്ന ശിവൻ-
____________________________
 "ഇത്ഥം പറഞ്ഞു വിരതേ ശതപത്രയോനൌ
  മെത്തീടുമാർദ്രകരുണാരസശീതളാത്മാ
  ഹൃദ്യസ്മിതദ്യുതിയിലോളമെടുത്ത വാചാ
  മുഗ്ദ്ധേന്ദുമൌലി ഭഗവാൻ മധുരം ബഭാഷേ." (11)

                                   318
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/329&oldid=156207" എന്ന താളിൽനിന്ന് ശേഖരിച്ചത്