താൾ:Bhasha champukkal 1942.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എട്ടാമധ്യായം

പോലും പണ്ടേററമാരാഞ്ഞവശതയൊടു ക-
    ണ്ടീലിതിൻ പ്രൌഢിമാനം ;
കേ,ളിന്നീചെയ്ത നിന്ദാകലവി നിഴലെടാ
   നീലകണ്ഠങ്കലേതും ;
പ്രാലേയാംശൂദയേ കുക്കുരമഹഹ കുര-
   യ്ക്കുന്നതിന്നൊക്കുമല്ലോ. (6)

ശോകവ്യാലീഢമെന്നാലുടലിതു ഗിരിശ-
   ദ്വേഷിണോ നിങ്കൽനിന്ന-
ങ്ങീ കേളുൽപന്നമിന്നേ വിരവിനൊടു വിഹാ-
   സ്യാമി ഹാസ്യം തവാഗ്രേ ;
മോഹംകൊണ്ടാഹിതസ്യ സ്വയമുദരപുടേ
   കുത്സിതാന്നസ്യ പാർത്താ-
ലാകെച്ഛർദിച്ചൊഴിക്കുന്നതു ശിവശിവ ! മു-
   ഖ്യപ്രതീകാരമല്ലോ." (7)
  

5. ദേവിയുടെ മോക്ഷപ്രാപ്തി-

"സ്ഥാനാദുത്ഥായ തസ്മാലധികമിടനിറ-
     ഞ്ഞാശു രോദോന്തരാളേ
കാണായീ ചെന്നുചേരുന്നതു നഭസി മഹാ-
    ശ്ചർയ്യതേജഃപ്രവാഹം ;
താനേ ഹാഹാനിനാദോ ദിവി ഭുവി ച മഹാൻ
    പശ്യതാമാവിരാസീ-
ദ്ദീനാനാം ; പാപി ദക്ഷൻ കുടിലമതിരഹോ !
    നിർവികാരസ്തദാനീം ." (8)
  
                            317
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/328&oldid=156206" എന്ന താളിൽനിന്ന് ശേഖരിച്ചത്