താൾ:Bhasha champukkal 1942.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

 ഭവ്യാനാം നന്നൊരാന്ധ്യം മുനിവരസദസാം ;
    കർമ്മചണ്ഡാലമേനം
നിർവാസ്യം വച്ചു മധ്യേ മഹിതമഖവരാ-
     രംഭമിങ്ങാർക്കു തോന്നും ?" (3)
ഇപ്പാർമേൽ നിന്ദ്യകർമ്മാ വരസഭയിലിവൻ
     ധിക്കരിച്ചോരു കോപ്പി-
ന്നുൾപ്പൂവിൽച്ചെററുഖേദം ന ഖലു മമ ജഗൽ-
     ഖ്യാതമാഹാത്മ്യരാശേഃ ;
അപ്പാഴ് ക്കല്ലെന്നു കല്പദ്രുമനവമണിയെ-
    ക്കണ്ണുകാണാത മൂഢൻ
ജല്പിച്ചാലില്ല ചേതം പുനരതിനമരേ-
    ന്ദ്രാവതംസത്തിനേതും." (4)

4. ക്രുദ്ധയായ സതീദേവി-
____________________--
"കല്പാന്തക്ഷുഭിതാംബുധിപ്രതിഭയാ-
    നഭ്യുത്ഥിതാൻ പാർഷദാ-
നുൽഭ്രാന്താൽ പ്രകടീകൃതഭ്രുകുടിനാ
   നേത്രേണ സംരുന്ധതീ
അപ്പോളീശ്വരിതാൻ പ്രകോപവിവശാ
    സോൽകമ്പബിംബാധരാ
സഭ്യാനാം പുരതോ ജഗാദ പിതരം .
    നിർഭർത്സ്യ ദുർമ്മേധസം. (5)

ബാലന്മാരെന്തറിഞ്ഞൂ പരമശിവവിഭു-
    ത്വം ? വിരിഞ്ചാച്യുതന്മാർ
 
                                                     316
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/327&oldid=156205" എന്ന താളിൽനിന്ന് ശേഖരിച്ചത്