താൾ:Bhasha champukkal 1942.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല                                                                                                എട്ടാമധ്യായം
===1. മങ്ഗലാചരണം-===

  "ശൃങ്ഗാരോജ്ജ്വലവേഷമോഹനതനും
     ഗങ്ഗാധരം കാന്തനാ-
   യങ്ഗീകൃത്യ വരിപ്പതിന്നു ലളിതാം
    കൈക്കൊണ്ടു പൂമാലികാം
   ഭങ്ഗ്യാ തുങ്ഗതരേ സ്വയംവരമഹാ-
     രങ്ഗേ വിളങ്ങീടുമീ
   നിൻ കോലം മനസാ മഹേശദയിതേ,
    നിത്യം നിഷേവാമഹേ."
                                                                         (1)
===2. കഥോപക്രമം-===

   "ശ്രീകൈലാസാദ്രിശൃങ്ഗേ കനകമയമഹാ-
      മന്ദിരേ തൂമരന്ദം
    തൂകീടും കല്പവാടീബഹളപരിമളാ-
      മോദിതാശാന്തരാളേ,
   നീൾക്കണ്ണാൾമൌലി ദക്ഷാത്മജയെ മടിയിലാ-
     മ്മാറു ചേർത്തങ്ങൊരുന്നാ-
    ളേകാന്തേ വാണിരുന്നൂ പുരരിപുഭഗവാൻ
       പൂർണ്ണകാരുണ്യധാമാ."
                                                                         (2)
===3.ദക്ഷന്റെ ശിവഭർത്സനം-===

   "ദുർവൃത്തന്മാരിൽ മുമ്പുണ്ടിവനു ചുടലവെ-
       ണ്ണീറുംമെല്ലു​​ണ്ടെലുമ്പും
    സർവാങ്ഗേ ചേർത്തു കൂളിപ്പരിഷ തുണയുമായ്
     വാസമപ്രേതഭൂമൌ ;
                315
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/326&oldid=156204" എന്ന താളിൽനിന്ന് ശേഖരിച്ചത്