താൾ:Bhasha champukkal 1942.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

രോഗത്തിൽനിന്നു് അവരെ രക്ഷിച്ച ച്യവനമഹർഷിക്കു സ്വപുത്രിയായ സുകന്യയെ വിവാഹം ചെയ്തുകൊടുത്തു.ച്യവനൻ വർഷീയാനും നയനവികലനുമായിരുന്നു എങ്കിലും ആ രാജപുത്രി അദ്ദേഹത്തിൽ അനുരക്തയായി ഭവിച്ചു.അന്നൊരിക്കൽ അശ്വനീദേവന്മാർ ആ സ്വാധിയെക്കണ്ടു തങ്ങളെ വരിക്കാമെങ്കിൽ അവർ ച്യവനനെ യുവാവും അരോഗനേത്രനുമാക്കാമെന്നു പറഞ്ഞു.സുകന്യ ആ വിവരം മഹഷിയെ ധരിപ്പിച്ചപ്പോൾ അദ്ദേഹം അതിനു് അനുമതി നൽകി .അശ്വിനിദേവന്മാരും ച്യവനനും സ്നാനാന്തരം ഉത്ഥാനം ചെയ്തപ്പോൾ മൂന്നുപേരും ഒന്നുപോലെ കാണപ്പെട്ടു ."മുഴുകി നിവിർന്നൊരുനേരം മുനിവരനശ്വികളൊടു സമോഭൂൽ കാന്ത്യാ,ആദിത്യോദയമെന്ന കണക്കേ ശോഭിക്കുന്നൂ മകുടാദികളും, പ്രായം പാർത്താൽ ഷോഡശിതന്നേ മൂവർക്കും പുനരില്ലൊരു ഭേദം . "ദേവവൈദ്യന്മാർ സുകന്യയോടു് അവരിൽ ആരെയെങ്കിലും ഭർത്താവായി സ്വീകരിക്കുവാൻ അപേക്ഷിക്കുകയും അതിനു് ആ പതിവ്രത "ച്യവനൻ തന്നേ ഭർത്താവായിട്ടിനിയും ഭൂയാൽ ; അതിനു ദയാപര , നാരായണ , ജയ കമലാവല്ലഭ , വരമരുളേണം "എന്നു പ്രാർത്ഥിച്ചുകൊണ്ടു് ആ മൂന്നുപേരിൽ ഒരാളെ വരിക്കുകയും ഭഗവൽകൃപകൊണ്ടു് അതു ച്യവനൻ തന്നെ ആയിരിക്കുകയും ചെയ്തു . തനിക്കു സിദ്ധിച്ച അനുഗ്രഹത്തിനു പ്രതിഫലമായി മഹർഷി ഒരു യാഗം നിർവഹിക്കുകയും അതിൽ അശ്വികളെക്കൂടി സോമപാനത്തിനു് അധികാരികളാക്കുകയും ചെയ്തു.ആ പരിഷ്കാരത്തിൽ

312


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/323&oldid=156201" എന്ന താളിൽനിന്ന് ശേഖരിച്ചത്