താൾ:Bhasha champukkal 1942.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

"വയ്കോൽക്കളത്തിൽ വിലസീടിന നാരിമാരും
 മുല്ക്കാലമേ തുണി മുറിച്ചു മറച്ചുടുത്തു്
അക്കയ്യരോടിടകലർന്നു ചമഞ്ഞുവന്നു
നില്ക്കുന്നതുണ്ടു പതിനായിരമൊന്നുപോലെ."
 

മുതലായ പദ്യങ്ങളും ആ സന്ദർഭത്തിലുള്ളതാണു്.കാഴ്ചക്കാരുടെ സല്ലാപം താഴെ ചേർക്കുന്നു .

 
"നാരദൻ വേൾക്കുമിവളെപ്പർവതൻ നോക്കിനില്ക്കവേ."
"അതല്ല വയ്ക്കു പണയം-പർവതൻ കൊണ്ടുപോം ദൃഢം."
"ഋഷികൾക്കെന്തു കല്പിപ്പാൻ-നരപാലരിരിക്കവേ?"
"കല്പിക്കിലും നരേന്ദ്രന്മാർ മുനികൾക്കു വഴങ്ങുമോ?"
"വഴങ്ങില്ല ബലാലെങ്കിലംബരീഷൻ കൊടുക്കുമോ?"
"കൊടുക്കായ്കിൽ ശപിച്ചീടും:മുടിപ്പരവ൪ വംശമേ."
"ശപിക്കുമെങ്കിലെല്ലാരുമവർക്കേ പെൺകൊടുപ്പിതോ?"
"കൊടുക്കുമാറും കല്പിച്ചാലിളയ്ക്കാമോ ഒരുത്തനും?"

വരണമണ്ഡപത്തെ പ്രാപിക്കുന്ന ശ്രീമതിയെക്കണ്ടപ്പോൾ രാജാക്കന്മാർക്കുണ്ടാകുന്ന ഭാവഭേദങ്ങളെ കവി ഇങ്ങനെ ചിത്രീകരിക്കുന്നു.

 
"ഒരുവ൯ ക്രമുകൈസ്സാർദ്ധം വിരൽകൂടെ നുറുക്കിനാ;
പൊളിച്ചു സഹസാ തിന്നു കളിത്താമര കശ്ചന;
നൂറുതിന്നിട്ടു നാവൊക്കെ നീറിപോയിതു കസ്യചിൽ;
തമ്പലം കളവാൻ തൂർണ്ണം നെഞ്ചിലേ വെച്ചിതന്യഥാ;
മുണ്ടു വീണതറിഞ്ഞില്ല,മണ്ടുന്നൂ തത്ര കേചന;
കണ്ടു കന്യാം കനംകെട്ടു കൊണ്ടാടുന്നൂ തദാ പരേ;

308










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/319&oldid=156196" എന്ന താളിൽനിന്ന് ശേഖരിച്ചത്