താൾ:Bhasha champukkal 1942.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹർഷിമാരെങ്കിലും ഗായകന്മാരായ നാരദനും പർവ്വതനും ആ സുന്ദരിയിൽ അനുരക്തന്മാരാകുകയും തങ്ങളുടെ അഭീഷ്ടത്തെ പ്രത്യേകം പ്രത്യേകം അംബരീഷനെ ഗ്രഹിപ്പിക്കുകയും ചെയ്തു. കന്യകയ്ക്കു മഹാവിഷ്ണുതന്നെ ഭർത്താവാകണമെന്നായിരുന്നു പ്രാർത്ഥന. മഹാരാജാവു ശാപഭയംനിമിത്തം വിഷമിച്ചു താനൊരു സ്വയംവരമാണു് നിശ്ചയിച്ചിരിക്കുന്നതെന്നും ആ അവസരത്തിൽ രണ്ടു മഹർഷിമാർക്കും അവിടെചെല്ലാമെന്നും തനിക്കു് ആരെ ബോധിക്കുന്നുവോ ആ യുവാവിനെ പുത്രി വരിച്ചുകൊള്ളുമെന്നും അവരോടു പറഞ്ഞു. മഹർഷിമാർ മഹാവിഷ്ണുവിനോടു് തങ്ങളിരുവർക്കും അന്യോന്യം കപിമുഖത്വം ഉണണ്ടാകണമെന്നു പ്രാർത്ഥിച്ചു. സ്വയംവരം കാണുവാൻ പോകുന്ന പല കൂട്ടരേയും കവി തന്മയത്വത്തോടുകൂടി വർണിക്കുന്നുണ്ടു്.

 
"അജിനംമേഖലദണ്ഡു കൌപീനവുമേഭിതുജ്ജ്വലിതം കുശുകുശമന്ത്രിച്ചേവം ശിശുനികരം പോന്നുവന്നിതൊരുതരമായ്."
 

ഇതു ബ്രഫ്മചാരികളുടെ വർണ്ണനമാണെന്നു പറയേണ്ടതില്ലല്ലോ.

 
"താലി തോട വള കാഞ്ചി നൂപുരം
 മാല നല്ല വസനങ്ങളീദൃശൈഃ
 മേളമായി നിതാരാം ചമഞ്ഞുടൻ
ബാലമാർ സതരുണാസ്സമായയൂഃ"

307










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/318&oldid=156195" എന്ന താളിൽനിന്ന് ശേഖരിച്ചത്