താൾ:Bhasha champukkal 1942.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 
    യാത്രാക്കുന്നുണ്ടു ബാണപ്രദലിതശിരസം
         പ്രേതലോകേശരാജ്യേ
    ജാത്യാ ചോരം ഖലം ത്വാമിതി വചനവുമു-
          ച്ചൈർവിളിച്ചാബഭാഷേ." (11)
  

ഗദ്യം: കാർത്തവീർയ്യന്റെ പുറപ്പാടു്- ____________________

"തസ്മിൻ കാലേ വിസ്മയനീയപരാക്രമശക്ത്യാ നിഹതസമസ്തക്ഷത്രിയസേനാചോരപ്പുഴകളിൽ മുങ്ങിപ്പൊങ്ങിയുമോളമെടുത്തും കളികൾ കളിച്ചും പാണികുടന്ന നിറച്ചുകുടിച്ചും പച്ചയിറച്ചി തലച്ചോറെന്നിവ പാടേ തിന്നും വികൃതഭയങ്കരമെകിറും കാട്ടിക്കയ്യും കൊട്ടിക്കിമപി ചിരിച്ചും കൂത്തും പാട്ടും പലവു തുടർന്നും മേളം കോലിന കൂളീഭ്രതപിശാചഗണാനാം കേളീകലവികൾകണ്ടു രസിച്ചൊരു കനകമണിത്തേർതന്മേൽ പൊന്മയകേതനയഷ്ടിമുപാലംബ്യാസ്ഥിത, മാത്തശരാസനകാണ്ഡമകാണ്ഡേ ഖണ്ഡപരശ്വധശിഷ്യമധൃഷ്യം, സഹസാ സാഞ്ജലിബന്ധമുണർത്തീ സാഹസികം ബത സഹസാഹോയം; കാണാ യുഷ്മന്മുല്പാടെന്തിതു രോദോവിവരം കീഴ്മേൽമുട്ട, പ്പൊങ്ങീടുന്നൊരു ധൂളീപടലം? നിയതമറിഞ്ഞേൻ ത്രിഭുവനവിജയീ ശൌർയ്യക്കട്ട പരാക്രമശേവധി കൃതവീർയ്യാത്മജനാത്മബലൈസ്സമമാണ്മനടിച്ചൂ പടയ്ക്കു പുറപ്പെട്ടുഴുറിവരുന്നൂ ഹരഹരശിവശിവ! തകിലും മുരശും നകര പെരുമ്പറ ഡിണ്ഡിമമദ്ദളമെന്നുതുടങ്ങിന വാദ്യകദംബം താക്കിപ്പൊങ്ങും നാദാദ്വൈതപ്രസരാടോപേ ചതുരങ്ഗബലധ്വാനവിശേഷം

303










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/314&oldid=156191" എന്ന താളിൽനിന്ന് ശേഖരിച്ചത്