താൾ:Bhasha champukkal 1942.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചന്വുക്കൾ

6. കാർത്തവീർയ്യൻ പരശുരാമനോടു് -
______________________________

    "ഏറക്കണ്ണുംചുവത്തിപ്പെരിക മിടമനായ്
            മാറടിച്ചീടവേണ്ടാ ;
     ശൂരത്വപ്രൌഢിഭാവിച്ചറിവനറിവനി-
           ന്നിന്നെ ഞാൻ ബ്രഹ്മബന്ധോ ;
    വീരന്മാരാം നൃപപ്രൌഢരിലൊരുവനെ വി-
         പ്രൻ ജയിച്ചീലിതിൻകീഴ്
    നേരിട്ടെന്നും ; മൃഗേന്ദ്രം കുറുനരി കൊലചെ-
           യ്കെന്നതുണ്ടോ വരുന്നു? (9)

7. പരശുരാമൻ കാർത്തവീർയ്യനോട് -
____________________________

    "മാനാഢ്യേ സോമവംശേ പിറവി, സകലവ-
          ർണ്ണാശ്രമാചാരധർമ്മ-
     ജ്ഞാനം നല്ലോന്നിതെല്ലായിലുമഴകിതൊരാ-
             ജ്ഞാമുടിപ്പൂൺപു രാജ്ഞാം ;
     മാനിക്കേണം മഹീരക്ഷണമനുപമമെ-
             ന്നങ്ങിരിക്കേ മുനീന്ദ്രം
     താനേ സമ്യക്കൃതാതിഥ്യകുമറുകൊല നീ
             കൊന്നതേതു ധർമ്മം ?" (10)

8. കാർത്തവീർയ്യൻ പരശുരാമനോടു് -
________________________
   "തൂഷ്ണീം നില്ലായ്ക്ക ഭോഷാ, ചപലമുനിവടോ,
         പോരിനായ് ക്കൊണ്ടു വാവാ ;
   ക്ഷാത്രം ജൈത്രം ജഗത്യാമറിക ധൃതിമയം ;
           പേടിയില്ലേതുമേ മേ ;

              302












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/313&oldid=156190" എന്ന താളിൽനിന്ന് ശേഖരിച്ചത്