താൾ:Bhasha champukkal 1942.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

3.സുരഭിയുടെ വ്യോമയാനം-
__________________

"ക്രോധാദുൽകൃത്യ പാശാന്മു ഖരഖരഖുരോ-
    ത്തുങ്ഗശൃങ്ഗഗ്രഘാതൈ-
ർയ്യോധാൻ വിദ്രാവയന്തീ ഝടിതി പരീവൃതാൻ
   ഘോര'ഹുമ്പ'നിനാദാ
നാസാഗ്രന്യസ്തഹസ്താംഗുലിഷു സകലലോ-
    കേഷു പശ്യത്സു വിശ്വ-
വ്രാതക്ഷോഭം വളർത്തുജ്ജ്വലവിപുലവപു-
     ർവ്യോമവീഥീം പ്രപേദേ." (4)

4.കാർത്തവീർയ്യന്റെ വിചാരം-
___________________

"ഉന്നിച്ചോളം മഹാവിസ്മയമിതു ; സമരേ
   കൊന്നൊടുക്കീതൊരുത്തൻ
തന്നേ സൂതദ്വിതീയോ ബലഭരസഹിതാൻ
  ക്ഷത്രസംഘാനസംഖ്യാൻ ;
മന്യേ മന്നിങ്കലക്കേവലമുനിസൂതന-
  ല്ലേഷ ദുർദ്ധർഷധാമാ
ധന്വീ ; സമാന്യരത്നത്തിനു കിമപി വരാ
  കൌസ്തുഭത്തിൻ പ്രഭാവം." (5)

"മന്നിൽച്ചൊല്ലാർന്നുലാവും മുനിവരനിധനം
  കൊണ്ടു ദുഷ്കീർത്തി മുൻപേ
തന്നേ വാമേന ധാത്രാ ജഗതി നിയതമാ-
  കല്പമാകല്പിതാ മേ;

300


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/311&oldid=156188" എന്ന താളിൽനിന്ന് ശേഖരിച്ചത്