താൾ:Bhasha champukkal 1942.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ
വൻ എന്നു പ്രസിദ്ധനായ ആ പുണ്യശ്ലോകൻ കൊല്ലം 735 -ൽ വെട്ടത്തുനാട്ടിൽ തിരുനാവായമ്പലത്തിൽനിന്നു രണ്ടു വിളിപ്പാടു വടക്കുള്ള ചന്ദനക്കാവ് എന്ന ദേവീക്ഷേത്രത്തിന് ഒരു നാഴിക കിഴക്കായി സ്ഥിതി ചെയ്തിരുന്ന മേല്പത്തൂരില്ലത്തിൽ ജനിച്ച് 106 വയസ്സു ജീവിച്ചിരുന്നതിന്റെ ശേഷം മുക്കോലയിൽവച്ചു പരഗതിയെ പ്രാപിച്ചു. കുട്ടഞ്ചേരി ഇട്ടിരവിച്ചാക്യാർ അക്കാലത്തു കൂത്തിലും കൂടിയാട്ടത്തിലും പ്രവീണനും ഭട്ടതിരിയുടെ വയസ്യനുമായിരുന്നു. അദ്ദേഹത്തിനു കൂത്തുപറയുന്നതിനു വേണ്ടിയാണ് മഹാകവി പ്രായേണ തന്റെ ചമ്പുക്കൾ നിർമ്മിച്ചതു എന്നു് ഐതീഹ്യം ഘോഷിക്കുന്നു. ആ പ്രസ്ഥാനത്തിൽ ഭട്ടതിരി രചിച്ച കൃതികൾ ഏതെല്ലാമാണെന്നു നിർണ്ണയിക്കാൻ പ്രയാസമുണ്ട്. <poem> "അനുനാസികരഹിതാനി

     വ്യതനോദേതാനി ഗദ്യപദ്യാനി
     നാരായണാഭിധാനോ
     ദ്വിജപോതോ രവിനടേശ്വരാദേശാൽ." 

എന്നു നിരനുനാസികത്തിലും

    "ഗോവിന്ദമാനന്ദരസൈകസാന്ദ്ര
     മാവന്ദ്യ നാരായണഭൂസുരേന്ദ്രഃ
     നിർമ്മാതി ധർമ്മാത്മജരാജസൂയ

സമ്പന്മയം സമ്പ്രതി ചമ്പുകാവ്യം."

എന്നു രാജസൂയത്തിലും,

20


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/31&oldid=156186" എന്ന താളിൽനിന്ന് ശേഖരിച്ചത്