താൾ:Bhasha champukkal 1942.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചന്വുക്കൾ 12.കുചേലവൃത്തം___ ഇരുപത്തൊൻപതു പദ്യങ്ങളും രണ്ടു ഗദ്യങ്ങളും ഒരു ദണ്ഡകവുമുള്ള ഹ്രസ്വമായ ഒരു ചന്വുവാണു് കുചേലവൃത്തം . കവിതയെപററി ദോഷമോ ഗുണമോ വീശേഷിച്ചു പറയുവാനില്ല. ഭാഷാരീതികൊണ്ടു് ഒൻപതാംശതകത്തിലേ ഒരു കൃതിയായിരിക്കാമെന്നു ഗണിക്കേണ്ടി യിരിക്കുന്നു.രണ്ടുശ്ശോകങ്ങൾ താഴെച്ചേർക്കാം. 1.കുചേലന്റെ ദ്വാരകാ ദർശനഃ-

"അന്നേരം ദുരെ നിന്നക്കൊടി മരപടലം
     ഗോപുരം മററുമോരോ-
 ന്നന്യുനാഭോഗമുചൈരുടനുട നഖിലം
     കണ്ടുകൊണ്ടാത്തമോദം,
 വിണ്ണോർനാഥാധിവാസം തടവി നിറമെഴും
      ദ്വാരകായാമകംപു-
ക്കുന്നിദ്രാത്മാ നടന്നാൻ ദ്വിജകുല പെരുമാൾ
      തത്ര രഥ്യാന്തരാളെ." (1)

2.ശ്രീകൃഷ്ണൻ കുചേലനോടു്___

ഇത്ഥം ധാത്രീസുരേന്ദ്രം ത്രിഭുവനപെരുമാൾ
    തത്രകൈവല്യാദാതാ
സിക്ത്വാസല്ലാപസന്വൽസമുദിതപരാമ-
    നന്ദപീർയൂഷയൂഷൈഃ
ചിത്തേ താനങ്ങറിഞ്ഞാദ്ധരണിസുരവരാ-
    കാംക്ഷിതം പൂരയിഷ്യൻ
ബദ്ധോല്ലാസം തദാനീം പുനരപി കരുണാ-
     സിന്ധുരേവം ബഭാഷേ." (2)

296










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/307&oldid=156183" എന്ന താളിൽനിന്ന് ശേഖരിച്ചത്