താൾ:Bhasha champukkal 1942.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമധ്യായം ല്യയ്ക്കു ഞാൻ മേന്മ മൂളാം"എന്നു കുറിക്കുകൊള്ളുന്നവിധം മറുപടി കൊടുക്കുന്നു. 'അച്ഛന്റെ മണി കട്ട കള്ളനിൽ 'ആഗ്രഹം ജനിച്ച ഭാമയ്ക്കു് "അച്ചോ വന്നു ചെരിപ്പിനമ്മ കുടമാം താനെന്ന ഭാവാന്തരം "എന്നു് ഇന്ദ്രാണി; 'നീ ചെരുപിപും ഞാൻകനകമകുടവും'മാണെന്നു ഭാമ. കൃഷ്ണൻ അമ്മാവനെ കൊന്നു എന്ന് ഇന്ദ്രാണിച ഇന്ദ്രൻ വൃത്രവധം മൂലം ബ്രഹ്മഘാതിയാണെന്നു ഭാമ."തവ ദയിതൻ മേതിൽ മേവുന്ന പേടിക്കാരന്മാർക്കാണ്മനല് കുന്നണിമുടിമണി" യായതുകൊണ്ടാണു് കടലിൽ വീടുകെട്ടിതാമസിക്കുന്നതെന്നു് ഇന്ദ്രാണി;നരകാസുരനെപ്പേടിച്ചു 'നിന്നെച്ചുമന്നുംകൊണ്ടോടിയതു് ' ഇന്ദ്രനാണെ​ന്നു ഭാമ . ഉത്തരം മുട്ടുമെന്നായപ്പോൾ

 "കേളിപ്പോൾത്തവ യോഗ്യമായതുമുരി-
          ക്കുംപൂ,വസത്തേ,പരം
ചാളച്ചോററിനു പാമുറത്തില തുലോ-
         മെന്നുള്ള ചൊല്ലില്ലയോ?"

എന്നു വീണ്ടും ഇന്ദ്രാ​ണി ഗർജ്ജിക്കുന്നു.നിനക്കു യോഗ്യത വളപ്പൂവിനാണു്. പഴയ പൂക്കൾ ഞാൻ തരാം; പാരിജാതപൂഷ്പങ്ങൾക്ക് അർഹ ഞാനാണു്.' എന്നു പറഞ്ഞും, പോരാത്തതിനു് 'താഡിപ്പാൻ തോന്നുമത്രേ ചെകിടുപൊളിയെ നിൻ വാക്കുകേൾക്കുംദശായാം' എന്നുകൂടി അധിക്ഷേപിച്ചും ഭാമയും ഞെളിഞ്ഞു നിൽക്കുന്നു. ആ ഘട്ടത്തിലാണു് 'സാപുലോമസുത നോക്കിനാൾ' എന്ന ഹൃദ്യതമമായ പദ്യം കവി ഈ കാവ്യത്തിൽ ഘടിപ്പിച്ചിരിക്കുന്നതു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/306&oldid=156182" എന്ന താളിൽനിന്ന് ശേഖരിച്ചത്